1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2017

സ്വന്തം ലേഖകന്‍: മുംബൈ ലോക്കല്‍ റയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലത്തില്‍ തിക്കിലും തിരക്കിലും പെട്ട് 27 മരണം. കനത്ത മഴ നഗരത്തെ വെള്ളക്കെട്ടില്‍ മുക്കിയതിനു പിന്നാലെയാണ് മുംബൈയ്ക്ക് സമീപമുള്ള എല്‍ഫിന്‍സ്റ്റണ്‍ ലോക്കല്‍ സ്റ്റേഷനിലെ മേല്‍പ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 27 പേര്‍ മരിച്ചത്. 30 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 10.45 ഓടെയായിരുന്നു അപകടം.

എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനെയും സമീപത്തെ ലോവര്‍ പാരല്‍ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന നടപ്പു മേല്‍പ്പാലത്തിലാണ് സംഭവമുണ്ടായത്. രാവിലെ മുംബൈയില്‍ കനത്ത മഴ പെയ്തിരുന്നു. ഇതോടെ ആളുകള്‍ കൂട്ടമായി പാലത്തില്‍ കയറിയതോടെയാണ് തിക്കും തിരക്കുമുണ്ടായത്. വളരെ ഇടുങ്ങിയ പാലമായതിനാല്‍ കൂടുതല്‍ ആളുകള്‍ തള്ളിക്കയറിയതാണ് അപകടത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കനത്ത മഴ പെയ്തതോടെ ലോക്കല്‍ ട്രെയിനുകളില്‍ ചിലത് വൈകിയാണ് എത്തിയത്. മിനിറ്റുകളുടെ വ്യത്യാസത്തില്‍ നാല് ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയതോടെ ആളുകള്‍ സ്റ്റേഷനില്‍ നിറഞ്ഞു. മഴ കാരണം പലരും പോകാന്‍ മടിച്ച് മേല്‍പ്പാലത്തില്‍ നിന്നതോടെയാണ് തിരക്ക് അനിയന്ത്രിതമായതും ദുരന്തം സംഭവിച്ചതും.

തിരക്കിനിടെ പലരും നിലത്തു വീണു. ചവിട്ടേറ്റാണ് പലരും മരിച്ചത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. ഓഫീസ് സമയമായതിനാല്‍ സ്റ്റേഷനില്‍ നല്ല തിരക്കുണ്ടായിരുന്നു. സ്റ്റേഷന് സമീപം നിരവധി ഓഫീസുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതിനാല്‍ മുംബൈയിലെ ഏറ്റവും തിരക്കുള്ള ലോക്കല്‍ സ്റ്റേഷനുകളില്‍ ഒന്നാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.