സ്വന്തം ലേഖകന്‍: പരാതി കൊടുക്കാന്‍ പോയത് പിറന്നാള്‍ ദിവസം, എന്നാല്‍ പിന്നെ ഒരു കേക്ക് മുറിച്ചിട്ട് പോയാല്‍ മതിയെന്ന് പരാതിക്കാരനോട് മുംബൈ പോലീസ്, വൈറലായി ചിത്രം. മുംബൈ പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവച്ച ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്.
സ്?റ്റേഷനില്‍ പരാതി നല്‍കാനെത്തിയ പരാതിക്കാരന്റെ പിറന്നാള്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് മുംബൈ പൊലീസ് വ്യത്യസ്തരാകുന്നത്. മഹാരഷ്ട്രക്കാരനായ അനീഷ് എന്ന യുവാവാണ് പരാതി ബോധിപ്പിക്കാനായി മുംബൈയിലെ സാകിനക പൊലീസ് സ്റ്റേഷനില്‍ എത്തിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനായി ഒരുങ്ങുമ്പോഴാണ് അന്ന് പരാതിക്കാരന്റെ പിറന്നാളാണെന്ന് പൊലീസുകാര്‍ ശ്രദ്ധിച്ചത്. ഉടന്‍ തന്നെ പൊലീസുകാര്‍ മുന്‍കൈയെടുത്ത് കേക്ക് വാങ്ങി മുറിച്ച് അനീഷിന്റെ പിറന്നാള്‍ ആഘോഷിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല