സ്വന്തം ലേഖകന്‍: മുംബൈയിലെ അധോലോകത്തിന്റെ ഉറക്കം കളഞ്ഞ ഇന്ത്യയിലെ ഏറ്റവും കുപ്രസിദ്ധനായ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് വീണ്ടും വരുന്നു. മുംബൈ പോലീസിലെ കുപ്രസിദ്ധനായ എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റ് പ്രദീപ് ശര്‍മ്മയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും കാക്കിയുടപ്പ് അണിയാന്‍ തയ്യാറെടുക്കുന്നത്. 25 വര്‍ഷത്തെ സംഭവ ബഹുലമായ ഔദ്യോഗിക ജീവിതത്തില്‍ 113 അധോലോക സംഘാംഗങ്ങളെയാണ് പ്രദീപ് ശര്‍മ്മ ഏറ്റുമുട്ടലിനിടയില്‍ കൊന്നൊടുക്കിയത്.
മുംബൈ പോലീസിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെത്തന്നെ ഏറ്റവും ഭയപ്പെടുത്തുന്ന എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് എന്ന് കരുതപ്പെടുന്ന പ്രദീപ് ശര്‍മ്മയുടെ പേരില്‍ 113 എന്‍കൗണ്ടര്‍ കൊലപാതകങ്ങളാണുള്ളത്. ലഖന്‍ ഭയ്യാ എന്‍കൗണ്ടറാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. എന്നാല്‍ എന്നാല്‍ അധോലോക സംഘങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നത് അധോലോകവുമായി ബന്ധമുള്ളതിനാലാവാം എന്ന ആരോപണം ഉയര്‍ന്നതാണ് ശര്‍മ്മയ്ക്ക് വിനയായത്.
തുടര്‍ന്ന് സ്ഥലംമാറ്റം, സസ്‌പെന്‍ഷന്‍ തുടങ്ങി നിരവധി വകുപ്പുതല നടപടികള്‍ക്ക് പ്രദീപ് ശര്‍മ്മ വിധേയനായിരുന്നു. ദാവൂദ് സംഘവുമായി ബന്ധമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് 2008 ല്‍ ഇദ്ദേഹത്തെ പിരിച്ചു വിടുകയും ചെയ്തു. ലഖന്‍ ഭയ്യാ ഏറ്റുമുട്ടല്‍ കേസിലെ പങ്കും പിരിച്ചുവിടലിന് കാരണമായി. ഈ കേസില്‍ 2010 ല്‍ അദ്ദേഹം അറസ്റ്റിലാകുകയും പിന്നീട് 2013 ല്‍ മോചിതനാകുകയും ചെയ്തു. ഒമ്പതു വര്‍ഷത്തെ പ്രതിസന്ധികള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും ശേഷമാണ് ശര്‍മ്മ തിരിച്ചു വരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല