കുടുംബ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ മുന്‍നിരയിലെത്തിയ റോഷന്‍ ആന്‍ഡ്രൂസിന്റെ ആദ്യ ആക്ഷന്‍ ചിത്രമായ മുംബൈ പൊലീസ് നവംബറില്‍ തുടങ്ങുന്നു. ബിഗ് സ്റ്റാര്‍ പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തില്‍ കോളിവുഡിലെ യങ് സ്റ്റാര്‍ ആര്യയും അഭിനയിക്കുന്നുണ്ട്.
മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ കാസനോവ പൂര്‍ത്തിയാക്കിയ ഉടനെ മുംബൈ പൊലീസിന്റെ ജോലികള്‍ ആരംഭിയ്ക്കാനാണ് റോഷന്റെ തീരുമാനം. ബോബി സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ചിത്രം 1000 എഡി എന്ന ബാനറില്‍ സംവിധായകന്‍ തന്നെയാണ് നിര്‍മിയ്ക്കുന്നത്.
2011ല്‍ മികച്ച തുടക്കം ലഭിച്ച പൃഥ്വിരാജും ഏറെ പ്രതീക്ഷകളോടെയാണ് റോഷന്‍ ചിത്രത്തെ ഉറ്റുനോക്കുന്നത്. അതേ സമയം ആദ്യ രണ്ട് സിനിമകളിലൂടെ സൂപ്പര്‍സംവിധായകനായ വൈശാഖിന്റെ മല്ലുസിങിന് വേണ്ടിയും പൃഥ്വി കരാറൊപ്പിട്ടുണ്ട്. ഡിസംബറില്‍ തുടങ്ങാനിരിയ്ക്കുന്ന ഈ സിനിമയ്ക്കായി ഡേറ്റ് കൊടുക്കാനാവാതെ കുഴങ്ങുകയാണ് യുവതാരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല