സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണ കേസ് പുനരന്വേഷണം സാധ്യമല്ല, ഇന്ത്യയുടെ ആവശ്യം നിരാകരിച്ച് പാകിസ്താന്‍. വിചാരണ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇതിന് സാധിക്കില്ലെന്ന് പാക് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസ് പുനരന്വേഷിക്കണെമെന്നും ഹാഫിസ് സയീദിനെ വിചാരണ ചെയ്യണമെന്നുമുള്ള ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. വിചാരണ നടക്കുന്ന സാഹചര്യത്തില്‍ ഇത് സാധ്യമല്ലെന്നാണ് പാക് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്.
കേസിലെ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി അവശേഷിക്കുന്നത് 24 ഇന്ത്യന്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തല്‍ മാത്രമാണ്. ഈ ഘട്ടത്തില്‍ പുനരന്വേഷണം അസാധ്യമാണ്. കേസ് അവസാനിക്കണമെന്ന് ഇന്ത്യക്ക് ആഗ്രഹമുണ്ടെങ്കില്‍ മൊഴി രേഖപ്പെടുത്താനായി ഇന്ത്യന്‍ സാക്ഷികളെ അയക്കുകയാണ് വേണ്ടതെന്ന് പാകിസ്താന്‍ പറഞ്ഞു.
ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ അമേരിക്ക ഒരു കോടി രൂപ തലക്ക് വിലയിട്ട സയിദും നാല് കൂട്ടാളികളും ജനുവരി 30 മുതല്‍ ലാഹോറില്‍ വീട്ടുതടങ്കലിലാണ്. നേരത്തെ 2009 ല്‍ കോടതി സയിദിനെ വിട്ടയച്ചിരുന്നു. അതിനു ശേഷം ഏതാണ്ട് 7 വര്‍ഷമായി കേസിലെ വിചാരണ മുടങ്ങി കിടക്കുകയാണ്. കേസ് അന്വേഷിക്കണമെന്നും വിചാരണ പുനരാരംഭിക്കണമെന്നും ഇന്ത്യ വാദിക്കുമ്പോള്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമാണ് എന്നാണ് പാകിസ്താന്റെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല