വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കിറ്റ് ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞു. ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സാണ് ഇന്ത്യക്ക് എടുക്കാനായത്. 243 റണ്‍സായിരുന്നു വിജയലക്ഷ്യം. വെറും 134 റണ്‍സിനാണ് വെസ്റ്റ് ഇന്‍ഡീസ് രണ്ടാമിന്നിങ്‌സില്‍ പുറത്തായത്.
അവസാന ഓവറില്‍ മൂന്നു റണ് മാത്രമായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് എന്നാല്‍ ആദ്യ അഞ്ചു പന്തില്‍ ആകെ നേടാനായത് ഒരു റണ്‍. അവാസന പന്തില്‍ രണ്ടു റണ്‍ വേണമെന്നിരിക്കെ രാണ്ടാം റണ്ണിനായി അശ്വിന്‍ ഓടാന്‍ മടിച്ചത് മൂലം ഇന്ത്യയുടെ കയ്യില്‍ നിന്നും ജയം വെസ്റ്റ് ഇന്‍ഡീസ് തട്ടി മാറ്റുകയും ചെയ്തു. എന്തായാലും ആദ്യത്തെ രണ്ടു കളികളും വിജയിച്ച ഇന്ത്യ ഇതോടെ പരമ്പര നേടുകയും ചെയ്തു.
ഇന്ന് രാവിലെ അവസാന ദിവസത്തെ കളി ആരംഭിക്കുമ്പോള്‍ സമനിലയായിരുന്നു ഇരു ടീമുകളുടെയും മനസ്സില്‍ എന്നാല്‍ രണ്ട് വിക്കറ്റിന് 81 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനമായ ഇന്ന് കളി പുനരാരംഭിച്ച വെസ്റ്റ് ഇന്‍ഡീസിന് 53 റണ്‍സെടുക്കുന്നതിനിടെ എട്ട് വിക്കറ്റുകള്‍ നഷ്ടമായി. ഇന്നിങ്‌സിലെ പത്ത് വിക്കറ്റും ഇന്ത്യന്‍ സ്പിന്നര്‍മാരാണ് നേടിയത്. പ്രഗ്യാന്‍ ഓജ ആറും ആര്‍.അശ്വിന്‍ നാലും വിക്കറ്റ് വീഴ്ത്തി. 48 റണ്‍സെടുത്ത ഡാരന്‍ ബ്രാവോ ആണ് വെസ്റ്റ് ഇന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല