1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2018

സ്വന്തം ലേഖകന്‍: ഈജിപ്തില്‍ 3000 വര്‍ഷം പഴക്കമുള്ള മമ്മി തുറന്നു; സംസ്‌കരിച്ചിരിക്കുന്നത് സ്ത്രീയുടെ മൃതദേഹമെന്ന് ഗവേഷകര്‍. തെക്കന്‍ ഈജിപ്തിലെ ലക്‌സോറില്‍ 3000 വര്‍ഷം പഴക്കമുള്ള മമ്മി തുറന്നു. ‘തുയ’ എന്ന് പേരിട്ടിരിക്കുന്ന മമ്മിയാണ് പര്യവേഷണങ്ങള്‍ക്ക് വേണ്ടി തുറന്നത്. സ്ത്രീയുടെ മൃതദേഹമാണ് ഇതില്‍ സംസ്‌കരിച്ചിരിക്കുന്നത്. പ്ലാസ്റ്ററോടു കൂടെ പഞ്ഞിനൂലില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.

ഫ്രാന്‍സില്‍ നിന്നുള്ള ഗവേഷകരുടെ സംഘം ആഴ്ചകള്‍ക്കു മുമ്പാണ് രണ്ട് മമ്മികള്‍ കണ്ടെത്തിയത്. അഞ്ചു മാസംനീണ്ട പര്യവേക്ഷണത്തില്‍ 300 മീറ്റര്‍ മണ്ണ് നീക്കം ചെയ്താണ് മമ്മികള്‍ പുറത്തെടുത്തത്. ആദ്യത്തെ മമ്മി നേരത്തേ തുറന്ന് പരിശോധിച്ചിരുന്നു. ചിത്രപ്പണികളോടുകൂടിയ കല്ലുപെട്ടിയുടെ അകത്ത് കൊത്തുപണി ചെയ്ത ശില്‍പങ്ങളും രൂപങ്ങളുമുണ്ട്.

ബിസി 13 ആം നൂറ്റാണ്ടിലെ ഫറോവമാരുടെ കാലഘട്ടത്തിലെ മമ്മിയാണിതെന്നാണ് ഗവേഷകരുടെ പ്രാഥമിക നിഗമനം. കൊട്ടാര പ്രമുഖരുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും ശവകുടീരങ്ങള്‍ കണ്ടെത്തിയ സ്ഥലത്തുനിന്നു തന്നെയാണ് പുതിയ മമ്മിയും കണ്ടെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.