സ്വന്തം ലേഖകന്‍: ജര്‍മനിയിലെ മ്യൂണിക് റയില്‍വേ സ്റ്റേഷനില്‍ വെടിവെപ്പ്, നിരവധി പേര്‍ക്ക് പരുക്ക്, അക്രമി പിടിയില്‍. ജര്‍മ്മനിയിലെ മ്യൂണിക് റെയില്‍വേ സ്റ്റേഷനിലുണ്ടായ വെടിവെയ്പില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയുള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ ജര്‍മന്‍ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് മ്യൂണിച്ച് പോലീസ് വക്താവ് മൈക്കിള്‍ റിഹലിന്‍ പറഞ്ഞു. സബ് വേ സ്റ്റേഷന്‍ പോലീസ് പരിശോധിച്ചുവരികയാണ്. എന്നാല്‍ വെടിവയ്പിന് ഭീകരവാദവുമായി ബന്ധമില്ലെന്നാണ് സൂചന.
അക്രമത്തിനു പിന്നില്‍ രാഷ്ട്രീയമോ മതപരമോ ആയ പ്രേരണയുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്. അക്രമിയുടെ വ്യക്തിപരമായ കാരണങ്ങളാണ് വെടിവയ്പിന് പിറകിലെന്ന് സംശയിക്കുന്നതായും പ്ലോസ് വക്താവ് മാര്‍കസ്ഗ്ലോറിയ മാര്‍ട്ടിന്‍ മാധ്യമങ്ങളെ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല