സ്വന്തം ലേഖകന്‍: കാമുകിയോടൊപ്പം ഫോട്ടോയെടുക്കാനായി ലോകം ചുറ്റുന്ന കാമുകന്‍ ഇന്ത്യയിലെത്തി. റഷ്യക്കാരനായ ഫോട്ടോഗ്രാഫര്‍ മൊറാദ് ഒസ്മാനാണ് കാമുകി നതാലി സക്കറോവയോടൊപ്പം ഇന്ത്യയിലെത്തിയത്. ഫോളോ മീ എന്ന ഇന്‍സ്റ്റാഗ്രാം ഫോട്ടോ പരമ്പരയിലൂടെ ലോകപ്രശസ്തനാണ് മൊറാദ്.
ലോകത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം തന്നെ ഇരുവരും സന്ദര്‍ശിച്ചു കഴിഞ്ഞു. ചെല്ലുന്നിടത്തെല്ലാം മനോഹരമായ പശ്ചാത്തലങ്ങളില്‍ നതാലിയെ ഫോട്ടോയെടുക്കുകയാണ് മൊറാദിന്റെ രീതി. എല്ലാ ഫോട്ടോകളും ക്യാമറക്ക് പുറം തിരിഞ്ഞു നില്‍ക്കുന്ന നതാലിയെ മൊറാദിന്റെ കൈ തന്നിലേക്ക് വലിച്ചടുപ്പിക്കുന്നതു പോലെയാണ്.
മൊറാദിന്റെ ഫോളോ മീ ഫോട്ടോ പരമ്പരക്ക് ലോകം മുഴുവന്‍ പതിനായിരക്കണക്കിന് ആരാധകരാണുള്ളത്. എന്നാല്‍ ഫോട്ടോഗ്രഫിയല്ല, മറിച്ച് തങ്ങളുടെ പ്രണയമാണ് ഈ ഫോട്ടോകളിലൂടെ പ്രകടിപ്പിക്കുന്നത് എന്നാണ് മൊറാദിന്റെ നിലപാട്.
ഒപ്പം സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലെ ആളുകള്‍, അവരുടെ സംസ്‌കാരം, കെട്ടിടങ്ങള്‍, പ്രകൃതി സൗന്ദര്യം, കാലവസ്ഥ എന്നിവയാണ് ഈ സഞ്ചാരികളായ കമിതാക്കളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. തങ്ങള്‍ കണ്ടതും മനസില്‍ സൂക്ഷിക്കുന്നതുമായ ഈ അനുഭവങ്ങള്‍ ലോകവുമായി പങ്കു വക്കാനുള്ള ഒരു വഴി മാത്രമാണ് ഫോട്ടോഗ്രഫിയെന്ന് മൊറാദ് വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല