ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് തുടര്‍ച്ചയായ മൂന്നാം ഫൈനല്‍. ഓപണര്‍ മുരളി വിജയ്യുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ബലത്തില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ രണ്ടാം ക്വാളിഫയറില്‍ ആതിഥേയര്‍ 86 റണ്‍സിന് ജയിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് നേടിയത്. ദല്‍ഹി 16.5 ഓവറില്‍ 136 റണ്‍സിന് ഓള്‍ ഔട്ടായി. 58 പന്തില്‍ 113 റണ്‍സ് അടിച്ചുകൂട്ടിയ വിജയ്യാണ് കളിയിലെ കേമന്‍.
ഞായറാഴ്ച നടക്കുന്ന കലാശക്കളിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ചെന്നൈ നേരിടും.38 പന്തില്‍ 55 റണ്‍സെടുത്ത മഹേല ജയവര്‍ധനെ പരാജിതരുടെ ടോപ് സ്കോററായി.സൂപ്പര്‍ കിങ്സിന് വേണ്ടി ആര്‍. അശ്വിന്‍ മൂന്നു വിക്കറ്റെടുത്തു. ചെന്നൈ നിരയില്‍ 12 പന്തില്‍ 33 റണ്‍സുമായി ഡ്വെയ്ന്‍ ബ്രാവോ പുറത്താവാതെനിന്നു. സുരേഷ് റെയ്ന 17 പന്തില്‍ 27 റണ്‍സ് നേടിയപ്പോള്‍ 10 പന്തില്‍ 23 റണ്‍സായിരുന്നു ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ സംഭാവന. വിജയ്യുടെ ഇന്നിങ്സിന് 15 ബൗണ്ടറിയും നാല് സിക്സറും മാറ്റേകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല