ഒ ഐ സി സി യുടെ ആഭിമുഖ്യത്തില്‍ മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ എംഎല്‍എയ്‌ക്ക് സ്വീകരണവും ലീഡര്‍ കെ.കരുണാകരന്‍ പുരസ്‌കാര വിതരണവും ഈസ്റ്റ്‌ഹാമിലെ ശ്രീനാരായണ ഗുരു മെമ്മോറിയല്‍ ഹാളില്‍ വച്ച് നടത്തപ്പെട്ടു. കെ. മുരളീധരന്‍ ഉദ്‌ഘാടനം ചെയ്‌ത പ്രസ്‌തുത ചടങ്ങില്‍ ഗിരി മാധവന്‍ സ്വാഗതവും, ബിജു ഗോപിനാഥ് നന്ദിയും രേഖപ്പെടുത്തി. ബ്രിട്ടനിലെ കുടിയേറ്റ മലയാളികളില്‍ നിന്നും സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ.ഓമന ഗംഗാധരന്‍( ഡോ.ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ്(,ഡോ.ജയന്‍ പരമേശ്വരന്‍( എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തു.
അതേസമയം ചടങ്ങുകളില്‍ നിന്ന് ഒ ഐ സി സി സറെ റീജിയന്‍ വിട്ടുനിന്നു. ഒ ഐ സി സി യുടെ പേരില്‍ പ്രൈവറ്റ് കമ്പനി രൂപീകരിച്ചതിന്റെ പേരില്‍ ആരോപണ വിധേയനായ വ്യക്തി ഉള്‍പ്പെടുന്നതാണ് ഈ റീജിയന്‍. പാര്‍ട്ടിയുടെ മാഞ്ചസ്റ്റര്‍ സമ്മേളനത്തില്‍ സജീവ സാന്നിധ്യമായിരുന്ന ആദ്യകാല ലണ്ടന്‍ മലയാളികള്‍ ഉള്‍പ്പെടുന്ന ഈ വിഭാഗം പരിപാടി ബഹിഷ്ക്കരിച്ചത് ചടങ്ങിന് നിറം കെടുത്തി.ഒ ഐ സി സി യിലെ ഒറിജിനല്‍ തങ്ങളാണെന്ന് അവകാശപ്പെടുന്ന ഫ്രാന്‍സിസ് വലിയപറമ്പില്‍ നേതൃത്വം നല്‍കുന്ന വിഭാഗത്തിന് സമീപകാലത്തുണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണ് മുന്‍ കെ പി സി സി പ്രസിഡണ്ടും മുതിര്‍ന്ന കോണ്ഗ്രസ് നേതാവുമായ കെ മുരളീധരന്‍ പങ്കെടുത്ത ചടങ്ങില്‍ നിന്നും ലണ്ടനിലെ മുതിര്‍ന്ന കോണ്ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന ഈ വിഭാഗത്തിന്‍റെ ബഹിഷ്ക്കരണം.
കമ്പനി രൂപീകരിച്ചതിന്റെ പേരില്‍ ആരോപണ വിധേയനായ വ്യക്തി ഉള്‍പ്പെടുന്ന റീജിയനില്‍ വച്ചായിരുന്നു പുരസ്ക്കാര വിതരണ ചടങ്ങ് നടത്താന്‍ ആദ്യം തീരുമാനിച്ചിരുന്നത്.എന്നാല്‍ ഇയാള്‍ക്കെതിരെ ആരോപണം ഉയര്‍ന്നതിനാല്‍ മുരളീധരനെ വച്ച് ഒരു പരിപാടി ആ റീജിയനില്‍ വയ്ക്കുന്നത് പാര്‍ട്ടിയുടെയും മുരളിയുടെയും ഇമേജിനെ ബാധിക്കുമെന്നതിനാല്‍ ചടങ്ങ് ഈസ്റ്റ് ഹാമിലേക്ക് മാറ്റുകയായിരുന്നു.ഇതില്‍ പ്രതിഷേധിച്ചാണ് സറെയില്‍ നിന്നുള്ള ഒരു വിഭാഗം ചടങ്ങില്‍ നിന്നും മാറി നിന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല