പടിഞ്ഞാറന്‍ ലണ്ടനിലെ (വെസ്റ്റ്) ഉക്‌സ്ബ്രിഡ്ജില്‍ അജ്ഞാതന്‍ 38കാരനെ വെടിവെച്ചു കൊന്നു. വൈകിട്ട് ഏഴ് മണിയോടെയാണ് വെടിവെപ്പ് നടന്നതെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലണ്ടന്‍ ആംബുലന്‍സ് സര്‍വീസില്‍നിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വെടിയേറ്റ ഉടന്‍ തന്നെ ഇയാള്‍ മരിച്ചിരുന്നതായാണ് ലഭിക്കുന്ന വിവരം.
കൊല്ലപ്പെട്ടയാളുടെ പേര് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ഇതുവരെ ലഭ്യമാക്കിയിട്ടില്ല. കൊലയാളി ആരെന്ന് സംബന്ധിച്ച സൂചന ലഭിച്ചിട്ടില്ലാത്തതിനാല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈന്‍ ലെയ്‌നില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവികളും മറ്റും പരിശോധിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.
കൊലപാതകം നടന്ന റോഡിലൂടെയുള്ള ഗതാഗതവും മറ്റും താല്‍ക്കാലികമായി പൊലീസ് നിയന്ത്രിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായിട്ടാണിത്. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളെ കണ്ടെത്തുന്ന മുറയ്ക്ക് മൃതശരീരം പോസ്റ്റ് മോര്‍ട്ടത്തിന് അയക്കും. കൊലപാതകം സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0800555111 എന്ന നമ്പരില്‍ വിളിച്ചറിയിക്കണമെന്ന് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല