തീഹാര്‍ ജയിലില്‍ വച്ച് ശ്രീശാന്തിനെ കൊല്ലാന്‍ ശ്രമിച്ചുവെന്ന് ശ്രീശാന്തിന്റെ സഹോദരീ ഭര്‍ത്താവ് മധു ബാലകൃഷ്ണന്‍ വെളിപ്പെടുത്തി. ഒരു സ്വകാര്യ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.
ജയിലിലെ ഒരു ഗുണ്ടയാണ് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്. വാതിലില്‍ ഉരച്ച് മൂര്‍ച്ച കൂട്ടിയെടുത്ത ആയുധം ഉപയോഗിച്ചായിരുന്നു ഭീഷണി. ഇക്കാര്യം ജയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ശ്രീശാന്തിന്റെ സെല്‍ മാറ്റി നല്‍കി.
ഭീഷണിപ്പെടുത്തിയ ഗുണ്ടക്കെതിരെ നടപടിയെടുത്തോ എന്ന കാര്യം അറിയില്ലെന്നും മധു ബാലകൃഷ്ണന്‍ പറഞ്ഞു. സെല്ലിനു പുറത്തു നിന്നാണ് ശ്രീശാന്തിനു നേരെ വധശ്രമം ഉണ്ടായത്. കുതറിമാറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ശ്രീശാന്തിന്റെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
സംഭവത്തിന് ഐപിഎല്‍ കോഴക്കേസുമായി ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും മധു ബാലകൃഷ്ണന്‍ പറഞ്ഞു.
2013 മേയ് 16 നാണ് ശ്രീശാന്തിനേയും രാജസ്ഥാന്‍ റോയസിലെ രണ്ട് കളിക്കാരേയും വാതുവപ്പു കേസില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. എന്നാല്‍ താന്‍ നിരപരാധിയാണെന്നും തന്നെ കെണിയില്‍ പെടുത്തിയതാണെന്നുമാണ് ശ്രീശാന്തിന്റെ നിലപാട്. കേസില്‍ അടുത്ത മാസം കോടതി വാദം കേള്‍ക്കാന്‍ ഇരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല