ഇന്ത്യന്വംശജന് ഹരീന്ദര്‍സിംഗ് ബുര്ജിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാലു യുവാക്കളെ പോലീസ് അറസ്റുചെയ്തു. ഇവര്‍ ഗുണ്ടാസംഘത്തില്പ്പെട്ടവരാണെന്നു സംശയമുണ്െടന്നും ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് കിഴക്കന്‍ ലണ്ടനിലെ ഇല്ഫോര്ഡിനു സമീപം ക്ളേഹാളില് സുഹൃത്തിനൊപ്പം കാറിലിരുന്നു സംസാരിക്കുകയായിരുന്ന ഹരീന്ദര്‍സിംഗിനെ മുഖംമൂടി ധരിച്ച സംഘം ആക്രമിച്ചത്.
കാറിന്റെ താക്കോല്‍ നല്കാന് ഗുണ്ടാസംഘം ആവശ്യപ്പെട്ടെങ്കിലും നല്കാന് തയാറാകാത്തതിനെത്തുടര്‍ന്ന് മല്‍പ്പിടിത്തത്തിലൂടെ താക്കോല്‍ സ്വന്തമാക്കിയ സംഘം ബുര്ജിയെ കത്തികൊണ്ട് മാരകമായി കുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ തള്ളിയിട്ട അക്രമികള്‍ കാറുമായി കടന്നുകളഞ്ഞു. കാര്‍ പിന്നീട് ഉപേക്ഷിച്ച നിലയില്‍ കണ്െടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല