പോപ്പ് ഇതിഹാസ ഗായകന്‍ മൈക്കല്‍ ജാക്‌സന്റെ മരണത്തില്‍ അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ കൊണാര്‍ഡ് മുറെ കുറ്റക്കാരനാണെന്ന് ലോസ് ആഞ്ജലസ് കോടതി കണ്ടെത്തി. മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റമാണ് മുറെക്കുമേല്‍ ചുമത്തിയിട്ടുള്ളത്. മുറെയുടെ ശിക്ഷ ഈ മാസം 29ന് വിധിക്കും. അതുവരെ ജാമ്യമില്ലാ വ്യവസ്ഥയില്‍ റിമാന്റു ചെയ്തിരിക്കുകയാണ്.
ആറാഴ്ച നീണ്ട വിചാരണയ്ക്കു ശേഷമാണ് മുറെ കുറ്റക്കാരനാണെന്നു കോടതി പ്രസ്താവിച്ചത്. കോടതിയുടെ കണ്ടെത്തലില്‍ ആശ്വാസമുണ്ടെന്ന് ജാക്‌സന്റെ അമ്മ കാതറീന്‍ ജാക്‌സന്‍ പറഞ്ഞു. കോടതിയ്ക്ക് പുറത്ത് തടിച്ചുകൂടി നിന്ന ജാക്‌സന്റെ ആരാധകര്‍ കോടതിയുടെ കണ്ടെത്തലില്‍ സന്തോഷം പ്രകടിപ്പിച്ചു.
ആഗോള പര്യടനത്തിലൂടെ വന്‍ തിരിച്ചുവരവിനുള്ള തയാറെടുപ്പ് നടത്തുന്നതിനിടെ ജാക്‌സന് ഉറങ്ങുന്നതിന് വേണ്ടി ശസ്ത്രക്രിയാ വേളയില്‍ അനസ്തീഷ്യയ്ക്കു നല്‍കുന്ന മാരക ലഹരിമരുന്നായ പ്രോപ്പഫോള്‍ നിയന്ത്രണമില്ലാത്ത അളവില്‍ നല്‍കിയെന്നാണ് മുറെക്കെതിരെയുള്ള കുറ്റം.നാലു വര്‍ഷംവരെ തടവും ചികിത്സ നടത്തുന്നതിന് വിലക്കും ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഡോക്ടര്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളത്.
2009 ജൂണ്‍ 25നാണ് മൈക്കല്‍ ജാക്‌സന്‍ മരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല