തമിഴിലെ പ്രശസ്ത സംവിധായകന്‍ എ.ആര്‍.മുരുഗദോസും ബോളിവുഡിലെ കിംഗ് ഖാന്‍ ഷാരൂഖ് ഖാനും ഒന്നിക്കുന്നു. ഇരുവരും ഒരുമിച്ചൊരു സിനിമ ചെയ്യുന്നുവെന്ന് അടുത്തിടെയായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും അതിന് സ്ഥിരീകരണം ലഭിച്ചിരുന്നില്ല. എന്നാലിപ്പോള്‍ ഷാരൂഖ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചതും.
‘റാ വണ്‍’ എന്ന ചിത്രത്തിന്റെ പ്രചരണ പരിപാടികളുടെ തിരക്കിലാണ് ഷാരൂഖിപ്പോള്‍. സൂര്യ നായകനാകുന്ന ‘ഏഴാം അറിവ്’ എന്ന ചിത്രത്തിന്റെ അവസാന ഘട്ടത്തിലാണ് മുരുഗദോസ്. രണ്ടു ചിത്രങ്ങളും ദീപാവലിയോടെയാണ് പുറത്തിറങ്ങുന്നത്. ചിത്രം പുറത്തിറങ്ങിയാലുടന്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കാനാണ് ഇവരുടെ പദ്ധതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല