മസ്‌ക്കറ്റില്‍നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള വിമാനങ്ങളുടെ യാത്രാ സമയത്തില്‍ മാറ്റം വരുന്നു. അടുത്തമാസം ഒന്ന് മുതല്‍ പുതുക്കിയ സമയക്രമം പ്രാബല്യത്തില്‍ വരും. കരിപ്പൂര്‍ വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികളുടെ പശ്ചാത്തലത്തിലാണ് വിമാനങ്ങളുടെ യാത്രാസമയം പുനക്രമീകരിക്കുന്നത്. മസ്‌ക്കറ്റില്‍നിന്നുള്ള എയര്‍ ഇന്ത്യ, ഒമാന്‍ എയര്‍ വിമാനങ്ങളുടെ സമയമാണ് മാറുന്നത്.
മസ്‌ക്കറ്റില്‍നിന്ന് ഉച്ചയ്ക്ക് ഒന്നിന് പുറപ്പെട്ട് കോഴിക്കോട് വൈകുന്നേരം ആറിന് എത്തിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐ.എക്‌സ് 350 വിമാനം സെപ്തംബര്‍ ഒന്നു മുതല്‍ വൈകുന്നേരം 3.15ന് പുറപ്പെട്ട് രാത്രി 8.15നാണ് കരിപ്പൂരില്‍ എത്തുക. കോഴിക്കോട് നിന്ന് രാവിലെ 10.05ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12ന് വിമാനം ഒന്നു മുതല്‍ 11.25ന് പുറപ്പെട്ട് 1.20ന് എത്തും.
രാവിലെ 8.45ന് പുറപ്പെട്ട് 1.55ന് കോഴിക്കോട്ട് എത്തുന്ന ഒമാന്‍ എയര്‍ വിമാനം സെപ്തംബര്‍ ഒന്നു മുതല്‍ പുലര്‍ച്ചെ 4.25ന് മസ്‌കത്തില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 9.35ന് കോഴിക്കോട് എത്തുകയും ചെയ്യും. ഉച്ചയ്ക്ക് 2.45ന് മസ്‌ക്കറ്റിലേക്ക് തിരിച്ചിരുന്ന വിമാനം അടുത്ത മാസം ഒന്നു മുതല്‍ രാവിലെ 10.25ന് കോഴിക്കോട്ട് നിന്ന് പുറപ്പെട്ട് വരുമ്പോള്‍ ഉച്ചയ്ക്ക 12.20ന് മസ്‌ക്കറ്റിലെത്തും. നവംബര്‍ ഒന്നു മുതല്‍ ശൈത്യകാല ഷെഡ്യൂളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല