![](https://www.nrimalayalee.com/wp-content/uploads/2022/03/Muscat-Salala-Airports-Covid-Tag.jpg)
സ്വന്തം ലേഖകൻ: മസ്കത്ത്, സലാല എയർപോർട്ടുകൾ തുടർച്ചയായി രണ്ടാം തവണയും എയർപോർട്ട് കൗൺസിൽ ഇന്‍റർനാഷനൽ ഓർഗനൈസേഷന്‍റെ കൊവിഡ് പ്രതിരോധ അക്രഡിറ്റേഷൻ കരസ്ഥമാക്കി. എയർപോർട്ട് കൗൺസിൽ ഇന്‍റർനാഷനൽ ടീമിന്‍റെ സമഗ്രമായ ഓഡിറ്റിന് ശേഷമാണ് അക്രഡിറ്റേഷൻ ഈ രണ്ട് വിമാനത്തവളങ്ങളും സ്വന്തമാക്കിയത്. രാജ്യത്തെ കൊവിഡ് പടർന്ന് പിടിച്ച സാഹചര്യത്തിൽ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ സുരക്ഷ നടപടിക്രമങ്ങൾ പരിഗണിച്ചാണ് ഇത്തരത്തിലൊരു പുരസ്കാരം വിമാനത്താവളങ്ങൾക്ക് നൽകിയിരിക്കുന്നത്.
എയർപോർട്ടുകളുടെ അക്രഡിറ്റേഷൻ അംഗീകാരത്തിൽ ഒമാൻ എയർപോർട്സ് സന്തോഷം അറിയിച്ചു. വിമാനത്താവളത്തിൽ ശാരീരിക അകലം പാലിക്കുന്നതിന് നടപ്പാക്കിയ മാനദണ്ഡങ്ങൾ എയർപോർട്ട് കൗൺസിൽ ഇന്‍റർനാഷനലിന്‍റെ ഓഡിറ്റിനിടെ വിലയിരുത്തി. രണ്ട് ഏർപോർട്ടുകളിലേയും ശുചിത്വസൗകര്യങ്ങളുടെ ഗുണനിലവാരവും വിലയിരുത്തി.
ഏയർപോർട്ട് ജീവനക്കാർക്ക് ഈ സമയത്ത് പാലിക്കേണ്ട നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും നൽകിയിരുന്നത് എയർപോർട്ട് കൗൺസിൽ ഇന്‍റർനാഷനൽ ഓർഗനൈസേഷൻ വിലയിരുത്തി. അതിന് ശേഷം ആണ് ഇരുവിമാനത്താവളങ്ങൾക്കും അക്രഡിറ്റേഷൻ നൽകിയത്. വിമാനത്താവളത്തിലെ പരിശോധന നടപടിക്രമങ്ങൾ, മാസ് ധരിക്കുന്നത്. സാമൂഹിക അകലം പാലിക്കൽ, എയർപോർട്ട് ഹാളുകളിലെ അണുനശീകരണം, പൊതുശുചിത്വം എന്നിവയെല്ലാം എയർപോർട്ട് കൗൺസിൽ ഇന്‍റർനാഷനൽ ഓർഗനൈസേഷൻ പരിശോധനക്കായി പരിഗണിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല