ഒളിമ്പിക്സിനോടനുബന്ധിച്ചു ഭീകരാക്രമണം ആസൂത്രണം ചെയ്തതിന് പിടിക്കപ്പെട്ടവരില്‍ മുസ്ലീമായി മാറിയ വെള്ളക്കാരനും
ഇന്നലെ പുലര്‍ച്ചെ ഈസ്റ്റ് ലണ്ടനില്‍ നടത്തിയ റെയ്ഡിലാണ് റിച്ചാര്‍ഡ് ഡാര്‍ട്ട് എന്ന 29 കാരന്‍ അറസ്റ്റിലായത്.
മുസ്ലീമായി മതം മാറിയ റിച്ചാര്‍ഡ്,സലാഹുദീന്‍ എന്ന പേരും സ്വീകരിച്ചിരുന്നു.അഫ്ഗാനില്‍ യുദ്ധം ചെയ്യുന്ന ബ്രിട്ടീഷ് പട്ടാളക്കാരെ കൊലപാതകികള്‍ എന്ന് വിശേഷിപ്പിച്ച റിച്ചാര്‍ഡ് ബ്രിട്ടനില്‍ ശരിയ നിയമം നടപ്പിലാക്കണമെന്നും കഴിഞ്ഞ വര്‍ഷം BBC തയ്യാറാക്കിയ ഒരു ഡോക്യുമെന്ററിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഒരു കമ്യൂണിറ്റി പോലീസുകാരന്‍ അടക്കം ആറു പേരെക്കൂടി റിച്ചാര്‍ഡിനൊപ്പം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഒളിമ്പികിസ് സ്റ്റേഡിയത്തില്‍ നിന്നും ഒരുമൈല്‍ മാത്രം ദൂരെയുള്ള സ്ട്രീറ്റില്‍ നിന്നുമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.. ഇവരില്‍ ഒരു സ്ത്രീയുമുണ്ട്.മുന്‍ BBC സെക്യൂരിറ്റി ജീവനക്കാരനായ റിച്ചാര്‍ഡ് ഇപ്പോള്‍ സര്‍ക്കാര്‍ ബെനഫിറ്റിലാണ് ആര്‍ഭാട ജീവിതം നയിക്കുന്നത്.ഡോര്‍സെറ്റിലെ അധ്യാപക ദമ്പതികളുടെ മകനാണ് റിച്ചാര്‍ഡ്… അറസ്റ്റിനെക്കുറിച്ച് പ്രതികരിക്കാന്‍ റിച്ചാര്‍ഡിന്റെ കുടുംബാംഗങ്ങള്‍ വിസമ്മതിച്ചു.
ഒളിമ്പിക്സിനു ഭീകരാക്രമണ ഭീഷണി ഉള്ളതിനാല്‍ കടുത്ത മുന്നൊരുക്കങ്ങളാണ് മെട്രോപ്പോളിറ്റന്‍ പോലീസ് നടത്തുന്നത്.അതിന്‍റെ ഭാഗമായാണ് ഇന്നലെ നടന്ന അറസ്റ്റ് എന്ന് വേണം കരുതാന്‍.പുലര്‍ച്ചെ നാലുമണിക്ക് സ്ട്രീറ്റിലെ ലൈറ്റ് മുഴുവന്‍ അണച്ചതിനു ശേഷമാണ് പോലീസ് സംഘം റെയ്ഡ് നടത്തിയത്.ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം വീട് വളഞ്ഞ പോലീസ് വാതില്‍ തകര്‍ത്താണ് അകത്തു കയറിയത്.റെയ്ഡ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല