പാശ്ചാത്യ ജീവിതരീതിയെ ചൊല്ലിയും സംസ്‌കാരത്തെ ചൊല്ലിയും തമ്മില്‍ കലഹിച്ച കാമുകി കാമുകനെ കുത്തിക്കൊന്നു. മുസ്ലീം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത പെണ്‍കുട്ടിയാണ് കാമുകന്‍ അധികമായി തന്റെമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ കാമുകനെ കുത്തി കൊന്നത്. കോടതിയില്‍ വാദം നടക്കവെയാണ് പെണ്‍കുട്ടി ഇക്കാര്യങ്ങള്‍ പറഞ്ഞതെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
19കാരിയായ സാറാ വില്യംസ് 29 വയസ്സുകാരനായ ബിലാല്‍ സാദ്ദിഖിയെയാണ് കുത്തി കൊന്നത്. തന്റെ വസ്ത്രധാരണ രീതിയില്‍ കുറ്റങ്ങള്‍ കണ്ടുപിടിച്ചിരുന്ന അയാള്‍ താന്‍ മുസ്ലീം മതവിശ്വാസ പ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്ന് നിര്‍ബന്ധം പിടിച്ചതായി പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. താന്‍ ടൈറ്റ്‌സ് ഇടമ്പോഴും ഷോര്‍ട്ട്‌സ് ഇടുമ്പോഴും മറ്റുള്ളവര്‍ തന്നെ നോക്കുന്നതായും അത് പാടില്ലെന്നും സാദ്ദിഖി നിര്‍ബന്ധം പിടിച്ചിരന്നതായും ഇതേത്തുടര്‍ന്ന് കലഹിച്ചിരുന്നതായും പെണ്‍കുട്ടി പറഞ്ഞു.
പിന്നീട് പെണ്‍കുട്ടിക്ക് ജോലി സ്ഥലത്തുണ്ടായിരുന്ന ഒരു ആണ്‍കുട്ടിയുടെ സൗഹൃദവുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റവും വഴക്കുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നിയമസ്ഥാപനത്തിലെ ജീവനക്കാരിയാണ് സാറാ വില്‍സ്. ബിടി എന്‍ജിനിയറാണ് സാദ്ദിഖി.
കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തില്‍ കോടതി മൊഴി രേഖപ്പെടുത്തിയതും വാദം കേട്ടതും ഇന്നാണ്. സംഭവം നടക്കുന്നതിനും മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പെ ആരംഭിച്ച ബന്ധത്തിന്റെ പര്യവസാനമായിരുന്നു കഴിഞ്ഞ വര്‍ഷം കൊലപാതകത്തില്‍ കലാശിച്ചത്. സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കാലത്തായിരുന്നു സാറാ വില്‍സ് കാമുകന്റെ ഇഷ്ടപ്രകാരം മുസ്ലീം മതത്തില്‍ ചേര്‍ന്നത്.
സാദ്ദിഖിയുടെ മുന്‍കാല ബന്ധത്തിലുള്ള ഗേള്‍ ഫ്രണ്ട്‌സിനോട് വില്‍സിനെ കുറിച്ച് സംസാരിച്ചിരുന്നതായും വിവാഹം കഴിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നതായും പറഞ്ഞിരുന്നതായി വാദിഭാഗം വക്കീല്‍ കോടതിയില്‍ വാദിച്ചു. ക്രിസ്മസിന്റെ സമയത്ത് ഫെയ്‌സ്ബുക്കില്‍ സാറാ വില്‍സ് മറ്റൊരാള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നും വാദിഭാഗം വക്കീല്‍ വാദിച്ചു.
സംഭവം നടന്ന ഓഗസ്റ്റ് 18ാം തിയതി സാറാ വില്‍സിനെ ജോലി സ്ഥലത്ത് നിന്ന് കൂട്ടാന്‍ ചെന്നപ്പോള്‍ ഇയാളും കൂടെയുണ്ടായിരുന്നെന്നും, പിന്നീട് വീട്ടിലെത്തിയപ്പോള്‍ ഇതൊരു തര്‍ക്കമായി ഉയരുകയും ചെയ്യുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല