1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2012

സ്വവര്‍ഗ പ്രേമികളെ കല്ലെറിഞ്ഞും തൂക്കിലേറ്റിയും ജീവനോടെ എരിച്ചും കൊലപ്പെടുത്തണമെന്ന് മുസ്ലിം മത തീവ്രവാദികള്‍ ആവശ്യപ്പെടുന്നു. ഇവര്‍ പുറത്തിറക്കിയ ലഘുലേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ പേരില്‍ ഇവര്‍ ഏഴു വര്‍ഷത്തെ ജയില്‍ ശിക്ഷ അഭിമുഖീകരിക്കുകയാണ്. ലഘുലേഖകളുമായി ഒരു കൂട്ടം മുസ്ലിം പ്രവര്‍ത്തകര്‍ തെരുവിലും പിന്നെ ലറ്റര്‍ ബോക്സുകളിലുമായി ഇതിന്റെ പ്രചാരണം നടത്തി. സ്വവര്‍ഗപ്രേമം സമൂഹത്തില്‍ ഒരു പാട് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും അത് ഉന്മൂലനാശം ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം ഇവര്‍ക്കെതിരെ പോലീസ്‌ കേസെടുത്തു. ഇത് ഏഴു വര്ഷം തടവ്‌ കിട്ടാവുന്ന ശിക്ഷയാണ്.

ഇജാസ്‌ അലി, കബീര്‍ അഹമ്മദ്‌,റസ്വാന്‍ അഹമ്മദ്‌ എന്നിവരാണ് ശിക്ഷയെ അഭിമുഖീകരിക്കുന്നത്. ഇവര്‍ക്ക് മുസ്ലിം തീവ്രവാദ സംഘടനയായ അല്‍-മുഹജിരോണ്‍ എന്നാ സംഘടനയുമായി ബന്ധമുണ്ട്. ഈ സംഘടനയെ യു.കെ.നിരോധിച്ചിരുന്നു. ടെര്‍ബി ക്രൌണ്‍ കോര്‍ട്ട് ഇവര്‍ കുറ്റക്കാരെന്നു കണ്ടെത്തി. ഇവരുടെ ടെര്ബിയിലെ കൂടിച്ചേരലിനു മുസ്ലിം തീവ്രവാദിയായ അന്‍ജം ചൌധരി ക്ഷണിക്കപ്പെട്ടിരുന്നു. ഇവരുടെ സംഘടന പ്രവര്‍ത്തനങ്ങള്‍ സ്വവര്‍ഗപ്രേമികള്‍ക്കിടയില്‍ ഭയപ്പാട് ഉണ്ടാക്കിയിട്ടുണ്ട്. മരണശിക്ഷക്ക് അല്ലാഹുവാണ് തങ്ങള്‍ക്കു നിര്‍ദേശം നല്‍കുന്നത് എന്നും അദ്ദേഹത്തിന് അതിനു അവകാശം ഉണ്ടെന്നും ഇവര്‍ വ്യക്തമാക്കി.

സ്വവര്‍ഗപ്രേമമാണ് സമൂഹത്തിനുള്ളിലെ പ്രശ്നങ്ങളുടെ വേര്. അത് പറിച്ചു മാറ്റുന്നതോടെ എല്ലാ പ്രശ്നങ്ങളും തീരും. ഇത് ഒരു രോഗമാണെന്നും ഒരു ലഘുലേഖപറയുന്നു. അലി(42) അഹമ്മദ്‌(28) ജാവേദ്‌ (28) എന്നിവര്‍ നോര്‍മണ്ടനില്‍ നിന്നുമാണ്. മൂവരും ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയതിന് കുറ്റക്കാരെന്നു കണ്ടെത്തി. പ്രചാരണം നടത്തിയ മറ്റു രണ്ടു പേര്‍ മെഹബൂബ്‌ ഹുസൈന്‍ ,ഉമര്‍ ജാവേദ്‌ തുടങ്ങിയവരെ തേടിക്കൊണ്ടിരിക്കുകയാണ്. സ്വവര്‍ഗപ്രേമികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് എതിരെ ബ്രിട്ടന്‍ നിയമം ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ പലപ്പോഴും ഇവര്‍ക്കാവശ്യമായ സംരക്ഷണം കൊടുക്കാന്‍ സാധിക്കാറില്ല. എന്നാല്‍ ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ അപലപിച്ചു പല മുസ്ലിം നേതാക്കളും രംഗത്ത്‌ വന്നിരുന്നു. അക്രമതീവ്രവാദത്തിലൂടെ സമാധാനത്തിലേക്ക് എന്നാണു ഇവരുടെ മുദ്രാവാക്യം. ഇത് ബ്രിട്ടനില്‍ താമസിക്കുന്ന മറ്റു മുസ്ലിമുകളെയാണ് ആശങ്കയില്‍ ആക്കിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.