ചാള്‍സ് ഡാര്‍വിന്റെ സിദ്ധാന്തങ്ങള്‍ പഠിപ്പിക്കുന്ന ക്ലാസുകള്‍ ബ്രിട്ടണിലെ മുസ്ലീം വിദ്യാര്‍ത്ഥികള്‍ ബഹിഷ്കരിക്കുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടണിലെ പ്രമുഖ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് സിലബസിലെ പ്രധാനപ്പെട്ട ഡാര്വിന് സിദ്ധാന്ത ക്ലാസുകള്‍ ബഹിഷ്കരിക്കുന്നത്. മതവികാരത്തെ വ്രണപ്പെടുത്തുന്നതുകൊണ്ടാണ് ഡാര്‍വിന്റെ സിദ്ധാന്തങ്ങള്‍ പഠിക്കാന്‍ താല്പര്യം കാണിക്കാത്തതെന്നാണ് വിദ്യാര്‍ത്ഥികള്‍ കാരണമായി പറയുന്നത്.
മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ബയോളജി കോഴ്സിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഡാര്വിന് സിദ്ധാന്തം. ഇത് പഠിക്കാതെ പരീക്ഷയെഴുതുമെന്ന സംശയമാണ് ന്യായമായും ഉന്നയിക്കപ്പെടുന്നത്. ഡാര്വിന് സിദ്ധാന്തത്തിലെ പല സംഭവങ്ങളും ഖുര്‍ ആന്‍ വിരുദ്ധമാണ് എന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. നബിയാണ് ലോകത്തെ സൃഷ്ടിച്ചതെന്ന് വിശ്വസിക്കുന്ന മുസ്ലീം വിദ്യാര്‍ത്ഥികളും ക്രിസ്തുവാണ് ലോകത്തെ സൃഷ്ടിച്ചതെന്ന് വിശ്വസിക്കുന്ന ക്രിസ്റ്റ്യന്‍ വിദ്യാര്‍ത്ഥികളുമാണ് ഡാര്വിന് ക്ലാസുകള്‍ ബഹിഷ്കരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല