നിത്യഹരിത നായകനായ പ്രേം നസീറിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ മുസ്ലീം സംഘടനകള്‍. സത്യന്റേയും പ്രേം നസീറിന്റേയും പ്രതിമ സ്ഥാപിക്കാനായി പത്തു ലക്ഷം രൂപ നീക്കി വച്ച കാര്യം അടുത്തിടെയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചത്.എന്നാല്‍ പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നാണ് മുസ്ലീം സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. മുസ്ലീം മത വിശ്വാസിയുടെ പ്രതിമ സ്ഥാപിക്കുന്നത് അനിസ്ലാമികം ആണെന്നാണ് ഇവരുടെ വാദം.
പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് മുസ്ലീം ജമാ അത്ത് കൗണ്‍സില്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. മുസ്ലീമിന്റെ പ്രതിമ സ്ഥാപിക്കാന്‍ മതം അനുവദിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തെ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും കൗണ്‍സില്‍ പ്രസിഡന്റെ പിഎംഎസ് ആറ്റക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ഇ പൂക്കൂഞ്ഞും പ്രസ്താവനയില്‍ അറിയിച്ചു. നസീറിനെ സ്മരിക്കാനാണെങ്കില്‍ പ്രതിമയേക്കാള്‍ നല്ലത് സാംസ്‌കാരിക കേന്ദ്രമാണെന്നും അത് തുടങ്ങാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.
സംഘടനയുടെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേര്‍ ഓണ്‍ലൈനിലൂടെ രംഗത്തെത്തിയിട്ടുണ്ട്്. എന്തായാലും വരും ദിവസങ്ങളില്‍ പ്രതിമ വിവാദം ചൂടു പിടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല