യൂറോപ്പിലുള്ള മുസ്ലീംഗങ്ങളുടെ എണ്ണം 2050 ഓടെ നിലവിലുള്ള കണക്കുകളുടെ ഇരട്ടിയാകുമെന്ന് സര്‍വെ. ലോകത്തെ മതങ്ങളുടെ വളര്‍ച്ചാ സാധ്യത സംബന്ധിച്ച പഠനത്തിലാണ് ഈ കണ്ടെത്തല്‍. 2070 ഓട് കൂടി ലോകത്തെ ക്രിസ്ത്യാനികളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ മുസ്ലീം മതവിശ്വാസികളായിരിക്കുമെന്നും സര്‍വെയില്‍ പറയുന്നു. സര്‍വെകളുടെ കാര്യത്തില്‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന ഏജന്‍സിയായ പ്യൂ റിസര്‍ച്ച് സെന്ററാണ് ഈ സര്‍വെയും നടത്തിയിരിക്കുന്നത്.
2050 ആകുമ്പോള്‍ യുഎസില്‍ ഏറ്റവും അധികം വിശ്വാസികളുള്ള രണ്ടാമത്തെ മതമായി ഇസ്ലാംമതം മാറുമെന്നും സര്‍വെ ഫലം പറയുന്നു. വലിയ കുടുംബങ്ങളും കുടിയേറ്റവുമാണ് യൂറോപ്പിലെ മുസ്ലീംങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത്. 2010ല്‍ 43 മില്യണായിരുന്ന മുസ്ലീം ജനസംഖ്യ 2050 ആകുമ്പോള്‍ 71 മില്യണെത്തുമെന്നുമാണ് സര്‍വെ പറയുന്നത്.
2050 എത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളുള്ള രാജ്യം യുഎസ് തന്നെയായിരിക്കും. എന്നാല്‍ ക്രിസ്ത്യാനികളുടെ എണ്ണം 77 ശതമാനത്തില്‍നിന്ന് 66 ശതമാനമായി കുറയും. ആ സമയത്ത് ലോകത്തിന്റെ 30 ശതമാനം വീതം ആളുകള്‍ ക്രിസ്ത്യാനികളും മുസ്ലീംങ്ങളുമായിരിക്കുമെന്നും സര്‍വെ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല