ഫ്രഞ്ച് തെരഞ്ഞെടുപ്പില്‍ മുസ്ലിംകള് മുഖ്യ ചര്‍ച്ചാവിഷയം. തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ സ്ഥാനാര്‍ഥികള്‍ മുസ് ലിംകളെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയതു ന്യൂനപക്ഷ വിഭാഗങ്ങളെ ഭീതിയിലാക്കി. പ്രസിഡന്റ് നിക്കൊളാസ് സര്‍ക്കോസി രാജ്യത്തെ മുസ്ലിം ജനസംഖ്യയില്‍ ആശങ്ക പ്രകടിപ്പിച്ചു. ഇതിനെതിരേ എതിര്‍സ്ഥാനാര്‍ഥി രംഗത്തു വന്നു.
അല്‍ക്വയ്ദ ആശയങ്ങളില്‍ ആകൃഷ്ടനായ യുവാവ് ടൊളോസിയില് ഏഴു പേരെ വെടിവച്ചു കൊന്നതോടെയാണു പ്രശ്നങ്ങള്‍ തുടങ്ങിയത്. സര്‍ക്കോസിയുടെ പ്രസ്താവന തങ്ങള്‍ക്കെതിരേ സംശയദൃഷ്ടികള്‍ ഉയരുന്നതിനും ജോലിസ്ഥലങ്ങളില്‍ പോലും വിവേചനത്തിന് ഇടയാക്കിയെന്നും മുസ്ലിം സംഘടനകള്‍.
സ്വതവെ മുസ്ലിംകള്ക്കിടയില് തൊഴിലില്ലായ്മ വിവാദങ്ങള്‍ രൂക്ഷമാക്കി. തങ്ങളുടെ പ്രശ്നങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്ന ആര്‍ക്കും പരിഹരിക്കാനാകില്ലെന്ന വികാരവും ഇവര്‍ക്കിടയിലുണ്ട്. ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള യൂറോപ്യന്‍ രാജ്യമാണു ഫ്രാന്‍സ്. എട്ടുലക്ഷം മുസ് ലിംകളാണ് ഇവിടെയുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല