സ്വന്തം ലേഖകന്‍: മതേതര രാജ്യമായ ഇന്ത്യയില്‍ മുത്തലാഖിനു സ്ഥാനമില്ല, കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പുരുഷനു ഭാര്യയെ വാക്കാല്‍ വിവാഹമോചനം നടത്താന്‍ അനുവദിക്കുന്ന മുസ്ലിം വ്യക്തി നിയമമാണു മുത്തലാഖ്. മുസ്ലിം വ്യക്തി നിയമം സ്ത്രീവിരുദ്ധമാണെന്നു കാണിച്ച് വനിതാ അവകാശപ്രവര്‍ത്തകര്‍ ഏറെക്കാലമായി മുത്തലാഖിനെതിരെ പോരട്ടം നടത്തിവരികയായിരുന്നു.
എന്നാല്‍ വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളി മുസ്ലീംങ്ങള്‍ക്കു ശരീഅത്ത് നിയമം പിന്തുടരാന്‍ ഭരണഘടന അനുവദിക്കുന്നുണ്ട്. മുത്തലാഖ് വിഷയത്തില്‍ ഇടപെടുന്നതു മുസ്ലിംകളുടെ അടിസ്ഥാന അവകാശത്തിന്റെ ലംഘനമാകുമോ എന്ന കാര്യത്തില്‍ അഭിപ്രായം അറിയിക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ലിംഗസമത്വത്തിലും സ്ത്രീയുടെ അന്തസിലും വിട്ടുവീഴ്ച ചെയ്യാന്‍ ആകില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മുത്തലാഖിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിന് പിന്തുണയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്‌ളിം വനിതകള്‍ രംഗത്തെത്തി. മുത്തലാഖ് സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
മുത്തലാഖിനെയും ബഹുഭാര്യാത്വത്തെയും ചോദ്യം ചെയ്തു കൊണ്ട് നിരവധി മുസ്‌ളിം വനിതകള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതോടെ കേന്ദ്രസര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് മുത്തലാഖും ബഹുഭാര്യാത്വവും മുസ്‌ളിം സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല