പാക്കിസ്ഥാനിലെ എംക്യുഎം പാര്‍ട്ടിക്ക് ഇന്ത്യ ഫണ്ട് ചെയ്തുവെന്ന് വെളിപ്പെടുത്തല്‍. എംക്യുഎം പാര്‍ട്ടിയിലെ ആളുകള്‍ തന്നെയാണ് ഇക്കാര്യം യുകെ അധികൃതരോട് വെളിപ്പെടുത്തിയിരിക്കുന്നത്. എംക്യുഎം നടത്തിക്കൊണ്ടിരിക്കുന്ന കള്ളപ്പണ ഇടപാടുകള്‍ യുകെ അധികൃതര്‍ പരിശോധിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ഇന്ത്യയെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നതെന്ന് ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ പത്തു വര്‍ഷമായി ഇന്ത്യ എംക്യുഎം മിലിറ്റന്‍സിന് ആയുധ പരിശീലനം നല്‍കി വരികയാണെന്ന് ബിബിസി സ്രോതസ്സുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. എംക്യുഎം ഈ വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ തയാറാകാതിരുന്നപ്പോള്‍ ഇന്ത്യ ഇതിനെ അടിസ്ഥാനരഹിതമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു.
പാക്കിസ്ഥാന്‍ നഗരമായ കറാച്ചിയില്‍ നിര്‍ണായക ശക്തികളില്‍ ഒന്നാണ് മുത്താഹിദ ക്വാമി മൂവ്‌മെന്റ് എന്ന എംക്യുഎം.
നോര്‍ത്ത് ഇന്ത്യയിലും നോര്‍ത്ത് ഈസ്റ്റ് ഇന്ത്യയിലും ഇന്ത്യ കഴിഞ്ഞ പത്തു വര്‍ഷമായി ഇന്ത്യ എംക്യുഎം തീവ്രവാദികള്‍ക്ക് ആയുധ പരിശീലനം, സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന രീതി എന്നിവയില്‍ പരിശീലനം നല്‍കി വരികയാണെന്ന് പാകിസ്ഥാനി അധികൃതരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 2005 – 2006ല്‍ ഇടത്തരം നേതാക്കള്‍ക്കായിരുന്നു പരിശീലനം നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ ജൂണിയര്‍ പ്രവര്‍ത്തകര്‍ക്ക് പോലും പരിശീലനം നല്‍കുന്നുണ്ട്.
മൊഹാജിരിസ് അല്ലെങ്കില്‍ അഭയാര്‍ത്ഥികള്‍ക്കിടയിലും ഇന്ത്യയില്‍നിന്ന് വിഭജനകാലത്ത് പാക്കിസ്ഥാനിലെത്തിയവര്‍ക്കിടയിലും വലിയ സ്വാധീനമുള്ള പാര്‍ട്ടിയാണ് എംക്യുഎം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല