വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദസ്പര്ശത്താല് അനുഗ്രഹീതമായ കോട്ടയം ജില്ലയിലെ മുട്ടുചിറ നിവാസികള്‍ ഒത്തുകൂടുന്ന നാലാമത് കുടുംബസംഗമം ആഗ്സ്ത്25 ശനിയാഴ്ച ബോണ്‍മൗത്തില്‍ നടക്കും. സെന്റ് ലൂക്ക് ചര്‍ച്ച് ഹാളില്‍ രാവിലെ 9.30ന് ഫാ. വര്‍ഗീസ് നടയ്ക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ സംഗമപരിപാടികള്‍ ആരംഭിക്കും. മുന്‍വര്‍ഷത്തേതിനേക്കാള്‍ കൂടുതല്‍ ജനപങ്കാളിത്തം ഈ വര്ഷമുണ്ടാകുെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മാഞ്ചസ്റ്ററില്‍ നിന്നും കോച്ചിലാണ് ആളുകള്‍ സംഗമത്തിനെത്തുക. ജന്മനാടിന്റെ ഓര്‍മകള്‍ പുതുക്കി, സഹപാഠികളെയും ബന്ധുമിത്രാദികളെയും കണ്ടുമുട്ടി പരിചയം പുതുക്കുന്നതിനും മുട്ടുചിറയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും യുകെയിലേക്ക് കുടിയേറിയിരിക്കുന്നവരെയും ഇവിടെ നിന്ന് വിവാഹം കഴിച്ച് പോയവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ഗാനമേളയും ഫണ്ഗെയിമുകളും ഈ വര്‍ഷത്തെ സംഗമത്തിന്റെ ഭാഗമാകും. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്,
ജോണി കന്നിവേലില്- 07889800292
ജോബി- 07710984045
വേദിയുടെ വിലാസം,
ST. CHURCH HALL
ST.LUKE ROAD BOURNEMOUTH
BH3 7LR
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല