1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2016

അലക്‌സ് വര്‍ഗീസ്: കേരളത്തിലെ മുട്ടുചിറയെന്ന കൊച്ചുഗ്രാമം ഇന്ന് ലോക പ്രശസ്തമാണ്. കാരണം ഭാരതത്തിന്റെ ആദ്യത്തെ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കുറെ വര്‍ഷങ്ങള്‍ ചിലവഴിച്ച ഒരു നാടാണ് മുട്ടുചിറ. ആ പുണ്യവതിയുടെ സ്വഭാവ വിശുദ്ധിയും സഹനവും എല്ലാ നന്മകളും ദൈവീക ഗുണങ്ങളും വളര്‍ത്തിയെടുക്കുവാന്‍ സഹായിച്ച നന്മയുടെ നാടാണ് മുട്ടുചിറ.

യു കെ യിലെ ഏറ്റവും വലിയ സംഗമങ്ങളിലൊന്നായ മുട്ടുചിറ സoഗമം അടുത്ത മാസം, (3/9/l6) സെപ്റ്റംബര്‍ മൂന്ന് ശനിയാഴ്ച വിപുലമായ പരിപാടികളോടെ നടക്കുകയാണ്. യു കെ യിലുള്ള മുട്ടുചിറക്കാര്‍ മറ്റെല്ലാ പരിപാടികളും മാറ്റിവച്ച് കൊണ്ട് നോട്ടിംങ്ങാമില്‍ സമ്മേളിക്കുകയാണ്. മുട്ടചിറയില്‍ നിന്നും വിവാഹം കഴിച്ച് മറ്റ് സ്ഥലങ്ങളില്‍ പോയവരും, ഇപ്പോള്‍ മുട്ട ചിറയില്‍ താമസക്കാരുമായ എല്ലാ മുട്ടുചിറക്കാരും നോട്ടിoങ്ങാമിലെത്തുന്നുണ്ട്. ഇത്തവണ മറ്റൊരു പ്രത്യേകത കൂടി സംഗമത്തിനുണ്ട്. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ കൂടി സoഗമത്തിനെത്തുന്നുണ്ട്.

രാവിലെ 10.30 ന് ദിവ്യബലിയോടെയാണ് സംഗമം ആരംഭിക്കുന്നത്.ഫാ.വര്‍ഗീസ് നടക്കല്‍, ഫാ.ബിജു ജോസഫ് കുന്നക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ദിവ്യബലി അര്‍പ്പിക്കുന്നത്. തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഉദ്ഘാടന ചടങ്ങുകളും അതിന് ശേഷം കു ട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ന്യത്ത ന്യത്യങ്ങളും ഉണ്ടായിരിക്കും. ഏററവും അവസാനം ഗാനമേളയോടെയായിരിക്കും സംഗമത്തിന് തിരശ്ശീല വീഴുക .ഇത്തവണ എഴുപതിനും എണ്‍പതിനുമിടയില്‍ കുടുംബംങ്ങള്‍ നോട്ടിംങ്ങാമില്‍ എത്തിച്ചേരുമെന്ന് പ്രധാന സംഘാടകനായ ബിജോയ് കൊല്ലംപറമ്പില്‍ അറിയിച്ചു. നാട്ടുകാരുടെ ഒത്ത്‌ചേരലില്‍ മുട്ടുചിറക്കാരുടെ നന്മയുടെ സൗഹൃദം പങ്ക് വെക്കുവാനും, ഊട്ടിയുറപ്പിക്കുവാനും ലഭിക്കുന്ന ഈ അസുലഭ അവസരം നഷ്ടപ്പെടുത്തരുതാതിരിക്കുവാന്‍ എല്ലാവരും ക്യത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് ഓര്‍മ്മിപ്പിക്കുന്നു. സംഗമത്തിനെത്തുന്നവരുടെ സൗകര്യാര്‍ത്ഥം മൂന്ന് നേരവും ഭക്ഷണം ഒരുക്കിയിട്ടുണ്ട്. അന്നേ ദിവസം തിരികെ പോകാന്‍ അസൗകര്യമുള്ളവര്‍ക്ക് വേണ്ടി മുറികളും ബുക്ക് ചെയ്തിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക:

ബിജോയ് കൊല്ലംപറമ്പില്‍ O75401O7697
ജോണി കണിവേലില്‍ 07889800292
സംഗമ വേദിയുടെ വിലാസം :
TrowelI Parish Hall,
Stapleford Road,
Nottingham,
NG9 3AQ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.