ബോള്‍ട്ടന്‍ : മൂന്നാമത് മുട്ടുചിറ സംഗമം പ്രൌഡഗംഭീരമായ പരിപാടികളോട് കൂടി ബോള്‍ട്ടനില്‍ നടന്നു. പിറന്ന മണ്ണിന്റെ സൗഹൃദം പങ്കിടുന്നതിനും പ്രിയപ്പെട്ടവരെ നേരില്‍ കാണുന്നതിനുമായ് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായ് ഒട്ടനവധി കുടുംബങ്ങള്‍ സംഗമത്തിനെത്തി. രാവിലെ ഒന്‍പതിന് മുട്ടുചിറ നിവാസികളായ ഫാ: വര്‍ഗീസ് നടയ്ക്കല്‍, ഫാ: ജോര്‍ജ് നടയ്ക്കല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അര്‍പ്പിച്ച ദിവ്യ ബലിയോടു കൂടി ചടങ്ങുകള്‍ക്ക് തുടക്കമായ്. തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ ഫാ: വര്‍ഗീസ് നടയ്ക്കല്‍ അധ്യക്ഷത വഹിച്ചു.
മികച്ച വിജയം കരസ്ഥമാക്കിയ ജെന്നി തോമസിനെയും കെവിന്‍ തോമസിനെയും ചടങ്ങില്‍ ആദരിച്ചു. ഫാ: ജോര്‍ജ് നടയ്ക്കല്‍ ഇവര്‍ക്ക് ഉപഹാരങ്ങള്‍ കൈമാറി. നാട്ടില്‍ നിന്നുമെത്തിയ പഞ്ചായത്ത് മെമ്പര്‍ തോമസ് മാങ്ങൂരാന്‍ വെബ്സൈറ്റ് ഉത്ഘാടനം നിര്‍വഹിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമായ് നടക്കുകയുണ്ടായ്.
ജിത്തു പോളും ജെസി പോളും ചേര്‍ന്നവതരിപ്പിച്ച സ്പെഷ്യല്‍ ഡാന്‍സ് പ്രോഗ്രാം ഏവര്‍ക്കും ആവേശം പകര്‍ന്നു. സരിഗ യുകെയുടെ ഗാനമേളയോടു കൂടിയാണ് പരിപാടികള്‍ സമാപിച്ചത്. പരിപാടിയുടെ വിജയത്തിനായ് സഹകരിച്ച ഏവര്‍ക്കും ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി. ഡോണി കരോടന്‍ , ബിജു കരോടന്‍ , ജോബി മാളിയേക്കല്‍ , ജയിംസ് കണിവേലില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അടുത്ത സംഗമം ഓഗസ്റ്റു 25 ന് ബോണ്‍മട്ടത്തില്‍ വെച്ച് നടത്തുവാന്‍ യോഗത്തില്‍ തീരുമാനമായതായ് ഭാരവാഹികള്‍ അറിയിച്ചു.
പരിപാടിയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ ഇവിടെ കാണാം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല