മാത്യു ജോര്‍ജ്: ആറാമത് മൂഴൂര്‍ സംഗമം ഒക്ടോബര്‍ 22ന് കേംബ്രിഡ്ജില്‍. യുകെയിലുള്ള മൂഴൂര്‍ നിവാസികളുടെ ആറാമത് സംഗമം ഒക്ടോബര്‍ 22 ആം തിയതി ശനിയാഴ്ച രാവിലെ 10 മണിമുതല്‍ കേംബ്രിഡ്ജില്‍ റഡീമര്‍ പള്ളി ഹാളില്‍ വച്ച് നടത്തുന്നു.സ്വന്തം നാടിന്റെ ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവയ്ക്കാനും പുതിയ തലമുറയെ പരിചയപ്പെടാനുമായുള്ള ഒത്തുചേരലില്‍ കുട്ടികളേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികള്‍ ഫണ്ഗെയിമുകള് എന്നിവ ആഘോഷപരിപാടികള്‍ ഗംഭീരമാക്കും.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന എല്ലാ മൂഴൂര്‍ നിവാസികളേയും സംഗമത്തിലേക്ക് സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല