അലക്‌സ് വര്‍ഗീസ് (കേംബ്രിഡ്ജ്): ആറാമത് മൂഴൂര്‍ സംഗമം കഴിഞ്ഞ ദിവസം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അഭിവന്ദ്യ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ സാന്നിധ്യത്താല്‍ അനുഗ്രഹദായകമായിരുന്നു മൂഴൂര്‍ സംഗമം. പിതാവിനെ മൂഴൂര്‍ സംഗമം സംഘാടകരും എല്ലാ കുടുംബാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചാനയിച്ചു.
സoഘാടകര്‍ പിതാവിനെ മൂഴൂര്‍ സംഗമത്തിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് മൂഴൂര്‍ സംഗമo മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. കുടുംബ ജീവിതത്തില്‍ വിശ്വാസമുള്ളവരായി ഈശ്വര വിശ്വാസത്തില്‍ ജീവിച്ചാല്‍ മാത്രമേ ഉത്തമ കുടുംബ ജീവിതം നയിക്കുവാന്‍ സാധിക്കുകയുള്ളൂവെന്ന് പിതാവ് ഉദ്ഘാടന സന്ദേശത്തില്‍ ഉദ്‌ബോധിപ്പിച്ചു.
തുടര്‍ന്ന് പിതാവ് കേക്ക് മുറിച്ച് എല്ലാവരുമായി മധുരം പങ്ക് വച്ചു. നാട്ടില്‍ നിന്നും ഫാദര്‍.ജോയിച്ചന്‍ പറഞ്ഞാട്ട് ഫോണ്‍ സന്ദേശം വഴി സംഗമ പരിപാടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാവിലെ 11 മണിക്ക് ആരംഭിച്ച സംഗമം വൈകിട്ട് 4 മണി വരെ തുടര്‍ന്നു. കുട്ടികളുടെ നൃത്തവും, പാട്ടും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെട്ട ഫണ്‍ഗെയിമുകള്‍ എന്നിവയും മറ്റ് കലാപരിപാടികളും സംഗമത്തെ ഗംഭീരമാക്കി.
ആടിയും പാടിയും നാടിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചും യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന മൂഴൂര്‍ നിവാസികള്‍ ഈ ഒന്നിച്ചു ചേരല്‍ എല്ലാവര്‍ഷവും തുടരുവാന്‍ തീരുമാനിച്ചു. കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. അടുത്ത വര്‍ഷം ഒക്ടോബര്‍ 21 ന് ബ്ലാക്പൂളില്‍ വച്ച് ഏഴാമത് മൂഴൂര്‍ സംഗമം സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. സ്‌നേഹവിരുന്നോടെ ആറാമത് മൂഴൂര്‍ സംഗമം ആഘോഷ പരിപാടികള്‍ക്ക് സന്തോഷകരമായ പരിസമാപ്തിയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല