സ്വന്തം ലേഖകന്‍: പല്ലുതേച്ച് ഗിന്നസ് ബുക്കില്‍ കയറിയ ബംഗളുരുവിലെ സ്കൂള്‍ കുട്ടികള്‍. ആയിരക്കണക്കിന് ഇന്ത്യന്‍ കുട്ടികള്‍ ഒരൊറ്റ വേദിയില്‍ പല്ലുതേച്ചാണ് ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചത്. ഡോ. ഗിരീഷ് റാവുവിന്റെ നേതൃത്വത്തില്‍ സാമൂഹിക അവബോധം സൃഷ്ടിക്കുന്നതിന് സംഘടിപ്പിച്ച ചടങ്ങാണ് ചരിത്രമായത്.
ബംഗളുരുവില്‍ വച്ച നടന്ന മൈ ഡെന്റല്‍ പ്ലാന്‍ എന്ന പരിപാടിയില്‍ 20 സ്കൂളുകളില്‍നിന്നായി 17,505 കുട്ടികളാണ് ‘പല്ലു തേക്കല്‍’ പരിപാടിയില്‍ പങ്കാളികളായത്. രണ്ടു മിനിട്ട് ദൈര്‍ഘ്യമുണ്ടായിരുന്ന പരിപാടിയില്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ് ഉദ്യോഗസ്ഥരും സാക്ഷികളായെത്തി.
മൈ ഡെന്റല്‍ പ്ലാന്‍ പരിപാടിക്ക് ഗിന്നസ് സമിതിയുടെ അംഗീകാരം ലഭിക്കുന്നതോടെ 1995 ല്‍ തെക്കേ അമേരിക്കയില്‍ 13,800 കുട്ടികള്‍ അണിനിരന്ന റെക്കോര്‍ഡാണ് പഴങ്കഥയാകുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല