ഭൂമിയിലേക്ക് ഇറങ്ങി വന്ന മാലാഖമാരാന് നേഴ്സുമാര്‍ എന്ന് നമ്മള്‍ പറയാറുണ്ട്, പലപ്പോഴും ഇത് അക്ഷരം പ്രതി ശരിയുമാണ് എന്നാല്‍ ചില സമയങ്ങളില്‍ നേഴ്സുമാരുടെ അശ്രദ്ധയും മറ്റും മൂലം ജീവന്‍ വരെ അപകടതിലായേക്കാം അത്തരമൊരു ദാരുണ സംഭവത്തിനാണ് റംഫോര്‍ഡിലെ ക്വീന്‍സ് ആശുപത്രി കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് ഇതേതുടര്‍ന്ന് യുവതിക്കും ഗര്‍ഭസ്ഥശിശുവിനും ജീവന്‍ നഷ്ടമായി. പ്രസവവേദനകൊണ്ട് നിലവിളിച്ച യുവതിക്ക് സഹായം ലഭ്യമാക്കുന്നതില്‍ അലംഭാവം കാണിച്ച നഴ്‌സിന്റെ നടപടിയാണ് തന്റെ പ്രിയപ്പെട്ടവരുടെ വേര്‍പാടിനു കാരണമെന്ന് ഉസ്മാന്‍ ജാവേദ് പറയുന്നു. വേദനകൊണ്ട് സറീന അലി നിലവിളിച്ചപ്പോള്‍ നാടകം നിര്‍ത്തൂ എന്നാണ് നേഴ്‌സ് പറഞ്ഞത്. ഹൃദയത്തിന്റ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വന്നപ്പോഴും ശ്വാസമെടുക്കാന്‍ കഴിയാതെ വന്നപ്പോഴും ഓക്‌സിജന്‍ മാസ്‌ക് പോലും ലഭ്യമാക്കുവാന്‍ അധികൃതര്‍ക്ക് സാധിച്ചില്ല.
അഞ്ച് ദിവസമായി സെറീന ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു. ഈ ദിവസങ്ങളിലൊക്കെ തന്നെ തന്റെ ഭാര്യ കടുത്ത ദുരിതമാണ് അനുഭവിച്ചിട്ടുണ്ടാകുകയെന്നും കന്നുകാലികളോടെന്നപോലെയാണ് ആശുപത്രി അധികൃതര്‍ പെരുമാറിയതെന്നും ഉസ്മാന്‍ ആരോപിക്കുന്നു.
സറീനയുടെ കുടുംബാംഗങ്ങള്‍ റംഫോര്‍ഡിലെ ക്വീന്‍സ് ആശുപത്രിക്കെതിരെ നിയമനടപടികളുമായി മുമ്പോട്ടു പോകുകയാണ്. ആരോപണത്തില്‍ ഖേദം പ്രകടിപ്പിച്ച ആശുപത്രി അധികൃതര്‍ രണ്ട് നേഴ്‌സുമാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഈയിടെയായി ഏറെ സംഭവിക്കുന്നുണ്ടെന്നും ഇതിനെതിരെ ഏവരും ജാഗ്രത പുലര്‍ത്തണമെന്നും പ്രമുഖമാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സണ്‍ഡേ മിറര്‍ എന്ന പത്രം ഇതിനുവേണ്ടി പ്രചരണം തുടങ്ങിയിട്ടുണ്ട്.കഴിഞ്ഞ ദിവസം നെഴ്സുമാര്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ എന്‍എച്ച്എസ് പിരിച്ചു വിടുന്നത് രോഗികളുടെ സുരക്ഷയുടെ കാര്യത്തില്‍ നെഴ്സുമാരില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നു ഭൂരിപക്ഷം നേഴ്സുമാരും അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരമൊരു ദാരുണ സംഭവം ഉണ്ടായിരിക്കുന്നത് എന്നാതാണ് ശ്രദ്ധിക്കേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല