സ്വന്തം ലേഖകന്‍: 120 യാത്രക്കാരുമായി പറന്നുയര്‍ന്ന മ്യാന്മര്‍ സൈനിക വിമാനം കടലില്‍ തകര്‍ന്നു വീണു, അവശിഷ്ടങ്ങള്‍ ആന്‍ഡമാന്‍ കടലില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബുധനാഴ്ച മെയകിനും യാഗൂണിനും ഇടയിലാണ് വിമാനം കാണാതായതെന്ന് മ്യാന്മര്‍ സൈനിക വൃത്തങ്ങള്‍ 106 യാത്രികരും 14 ജീവനക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് വിമാനവുമായുള്ള ബന്ധം പൂര്‍ണമായും നഷ്ടമായത്.
തുടര്‍ന്ന് ആന്‍ഡമാന്‍ കടലില്‍ തിരച്ചില്‍ നടത്തിയ നാവിക സംഘമാണ് വിമാനത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ദാവെ സിറ്റിയില്‍ നിന്നും 136 മൈല്‍ അകലെയാണ് വിമാനാവിഷ്ടങ്ങള്‍ കണ്ടെത്തിയത്. നാവിക കപ്പലുകളും വിമാനങ്ങളും കടലില്‍ തെരച്ചില്‍ തുടരുകയാണ്. ദക്ഷിണ നഗരമായ മിയെക്കില്‍നിന്നു യാങ്കോണിലേക്കു പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
18000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ് ചൈനീസ് നിര്‍മിത വിമാനവുമായി ആശയവിനിമയം നഷ്ടമായത്. മ്യാന്‍മറിലെ മുന്‍ സൈനിക ഭരണകൂടം ചൈനയില്‍ നിന്ന് വാങ്ങിക്കൂട്ടിയ വിമാനങ്ങള്‍ പലതും കാലപ്പഴക്കം ചെന്നതാണെന്ന് നേരത്തേ ആരോപണം ഉണ്ടായിരുന്നു. മണ്‍സൂണ്‍ കാലമാണെങ്കിലും ഇന്നലെ സൈനിക വിമാനം കാണാതായ സമയത്ത് കാലാവസ്ഥ സാധാരണഗതിയില്‍ ആയിരുന്നെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല