സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ അഭയാര്‍ഥികളായി കഴിയുന്ന റോഹിഗ്യകളെ രണ്ടു വര്‍ഷത്തിനുള്ളില്‍ തിരിച്ച് മ്യാന്മറില് എത്തിക്കാന്‍ ധാരണ. മ്യാന്മറില്നിന്നു 2016 ഒക്ടോബറിനുശേഷം ബംഗ്ലദേശില്‍ എത്തിയ ഏഴരലക്ഷത്തോളം വരുന്ന അഭയാര്‍ഥികളെ ഈ മാസം 23 മുതല്‍ തിരിച്ചയയ്ക്കാനും അവരെ മ്യാന്മറില് പുനരധിവസിപ്പിക്കാനും ഇരുരാജ്യങ്ങളും സമ്മതിച്ചു.
എന്നാല്‍ 2016 ഒക്ടോബറിനു മുന്‍പെത്തിയ രണ്ടു ലക്ഷത്തോളം പേരുടെ കാര്യത്തില്‍ തീരുമാനമായില്ല. മടക്കിയയയ്ക്കുന്ന അഭയാര്‍ഥികളുടെ വിവരങ്ങള്‍ അറിയിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന നിര്‍ദേശിച്ചിട്ടുണ്ട്. 2016 ഒക്ടോബറിനുശേഷം മ്യാന്മറില് രോഹിന്ഗ്യ മുസ്ലിംകള്‍ക്കു രണ്ടുവട്ടം വന്‍തോതില്‍ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നു. ഇതെ തുടര്‍ന്നാണ് അഭയാര്‍ഥിപ്രവാഹമുണ്ടായത്. ഇവരെ തിരികെ സ്വീകരിക്കാന്‍ മ്യാന്മറിനുമേല് രാജ്യാന്തര സമ്മര്‍ദം ഉണ്ടായിരുന്നു.
ഇപ്പോഴത്തെ കരാറനുസരിച്ച് അതിര്‍ത്തിയില്‍ ബംഗ്ലദേശ് അഞ്ചു താല്‍ക്കാലിക ക്യാംപുകള്‍ നിര്‍മിച്ചു വിവിധ ഭാഗങ്ങളില്‍നിന്നു രോഹിന്ഗ്യ അഭയാര്‍ഥികളെ എത്തിക്കും. തുടര്‍ന്ന് പല സംഘങ്ങളായി അവരെ അതിര്‍ത്തിയില്‍ മ്യാന്മര് സജ്ജീകരിക്കുന്ന രണ്ടു കേന്ദ്രങ്ങളിലേക്കു മാറ്റും. ഇവിടെനിന്നു റാഖൈന്‍ പ്രവിശ്യയിലെ മൗങ്ഡോ ജില്ലയില്‍ താല്‍ക്കാലികമായി പുനരധിവസിപ്പിക്കും. പിന്നീട് അവരുടെ ആദ്യ വാസസ്ഥലങ്ങളില്‍ സ്ഥിരമായി പാര്‍പ്പിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല