സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ വീണ്ടും ബ്ലോഗെഴുത്തുകാര്‍ക്ക് എതിരെ മതഭ്രാന്തന്മാരുടെ ആക്രമണം, ബ്ലോഗര്‍ കൊല്ലപ്പെട്ടു. മതതീവ്രവാദത്തിനെതിരെ ഓണ്‍ലൈനിലൂടെ പ്രതികരിക്കുന്ന ബംഗ്ലദേശ് ബ്ലോഗെഴുത്തുകാരന്‍ നിലോയ് ചാറ്റര്‍ജിയാണ് മതഭ്രാന്തമായത്.
ധാക്കയിലെ തന്റെ ഫ്‌ലാറ്റില്‍ വച്ചാണ് നാല്‍പ്പതുകാരനായ നിലോയ് കൊല്ലപ്പെട്ടത്. ബംഗ്ലദേശില്‍ ഭീകരര്‍ ഈ വര്‍ഷം കൊലപ്പെടുത്തുന്ന നാലാമത്തെ ബ്ലോഗെഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമാണ് നിലോയ് ചാറ്റര്‍ജി.
ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി ശബ്ദം ഉയര്‍ത്തുന്ന ബ്ലോഗെഴുത്തുകാരുടെ കൂട്ടായ്മയുടെ തലവന്‍ ഇമ്രാന്‍ സര്‍ക്കര്‍ നിലോയ് ചാറ്റര്‍ജിയുടെ വധത്തെ അപലപിച്ചു. ബ്ലോഗെഴുത്തുകാരുടെ വധങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നീതി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അവിജിത് റോയി, വാഷിക്യുര്‍ റഹ്മാന്‍, ആനന്ത ബിജോയ് ദാസ് എന്നിവരെയും മതതീവ്രവാദത്തിനെതിരെ വാദിച്ചതിന്റെ പേരില്‍ മതഭ്രാന്തന്മാര്‍ മൃഗീയമായി കൊലപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല