സ്വന്തം ലേഖകന്‍: മ്യാന്മറില്‍ ബുദ്ധമത വിശ്വാസികളും മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ബോഗോ പ്രവിശ്യയില്‍ മുസ്ലിം വിദ്യാലയ നിര്‍മാണത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ഒരുസംഘം ബുദ്ധമതാനുയായികള്‍ ആക്രമണം നടത്തുകയും പള്ളി നശിപ്പിക്കുകയും ചെയ്തതോടെയാണ് പ്രദേശത്ത് സംഘാര്‍ഷാവസ്ഥ തുടങ്ങിയത്.
മധ്യ മ്യാന്മറില്‍ സംഭവം നടന്ന ഗ്രാമത്തിന് പൊലീസ് കാവല്‍ തുടരുന്നുണ്ടെന്നും 100 പൊലീസ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ സംഘര്‍ഷമേഖലയില്‍ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ബുദ്ധിസ്റ്റ് ദേശീയവാദികളുടെ ഭാഗത്തുനിന്നുള്ള അക്രമങ്ങള്‍ സര്‍ക്കാറിനു മുന്നിലും വെല്ലുവിളിയാണ്.
2012 മുതല്‍ വര്‍ഗീയ ലഹളകള്‍ രക്തച്ചൊരിച്ചിലിന് ഇടയാക്കിയിട്ടുണ്ട്. ശനിയാഴ്ചയും സംഘര്‍ഷം തുടരുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്തെ മുസ്ലിം സമൂഹം ഭീതിയിലാണ് കഴിയുന്നതെന്നും സമാധാനം കൈവരിക്കുന്നതു വരെ സമീപത്തൈ നഗരത്തിലേക്ക് മാറിത്താമസിക്കാനാണ് ആലോചിക്കുന്നതെന്നും മസ്ജിദ് സെക്രട്ടറി വിന്‍ ഷ്വവ് മാധ്യമങ്ങളോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല