മ്യാന്‍മര്‍ പുതു യുഗത്തിന്‍റെ മുനമ്പിലാണെന്ന് ഓങ് സാന്‍ സൂകി. പുതുയുഗത്തിലേക്ക് രാജ്യത്തെ നയിക്കാന്‍ രാഷ്ട്രീയ ഐക്യം വേണമെന്ന് അവര്‍. തെരഞ്ഞെടുപ്പു ജയം നേടിയ ശേഷം ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സൂകി. തെരഞ്ഞെടുപ്പിലെ തന്‍റെ ജയം ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാവണമെന്ന ജനങ്ങളുടെ നിശ്ചയത്തിന്‍റെ ജയമാണെന്ന് സൂകി അഭിപ്രായപ്പെട്ടു.
മ്യാന്‍മര്‍ പുതിയ യുഗത്തിലേക്കു നീങ്ങുകയാണ്. അതിലേക്കു രാജ്യത്തെ നയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിക്കണം. തെരഞ്ഞെടുപ്പില്‍ ഭാഗഭാക്കായ എല്ലാ പാര്‍ട്ടികളുമായും സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ തയാറെന്ന് സൂകി. രാജ്യത്ത് ജനാധിപത്യ അന്തരീക്ഷമുണ്ടാക്കാന്‍ ഇത്തരമൊരു സഹകരണം ഉപകരിക്കുമെന്നും അവര്‍.
തെരഞ്ഞെടുപ്പില്‍ മത്സരിച്ച 44 സീറ്റില്‍ 40ലും സൂകിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി വിജയിച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ സ്ഥിരീകരിച്ചു. 45 സീറ്റിലാണ് തെരഞ്ഞെടുപ്പു നടന്നത്. അതേസമയം അഞ്ചു സീറ്റുകളുടെ ഫലം ഇതുവരെ പുറത്ത് വന്നിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല