സ്വന്തം ലേഖകന്‍: മ്യാന്മറിന് പുതിയ പ്രസിഡന്റ്, ദീര്‍ഘ കാലത്തെ പട്ടാള ഭരണത്തിനിടെ ഒരാള്‍ തെരഞ്ഞെടുപ്പിലൂടെ അധികാരം പിടിക്കുന്നത് ആദ്യം. പ്രസിഡന്റായി ഹ്തിന് ക്യാവിനെയാണ് പാര്‍ലമെന്റ് തെരഞ്ഞെടുത്തത്. അര നൂറ്റാണ്ടിലേറെ നീണ്ട സൈനിക ഭരണത്തിനിടെ ആദ്യമായാണ് ഒരു സിവിലിയന്‍ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്.
നാഷണല്‍ ലീഗ് ഓഫ് ഡെമോക്രസി (എന്‍.എല്‍.ഡി) നേതാവ് ഓങ് സാന്‍ സൂ ചിയുടെ അടുത്ത അനുയായിയാണ് എഴുപതുകാരനായ ക്യാവ്. നവംബറില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വന്‍ വിജയം നേടിയിരുന്നു.
എന്‍.എല്‍.ഡിയുടെ തന്നെ ഹെന്റി വാന്‍ തിയൈായെയും സൈന്യത്തിന്റെ സ്ഥാനാര്‍ത്ഥിയെയും പരാജയപ്പെടുത്തിയാണ് ക്യാവ് വിജയിച്ചത്. 652 വോട്ടുകളില്‍ 360 വോട്ടുകള്‍ ക്യാവ് നേടി.
രണ്ടാം സ്ഥാനത്തെത്തിയ സൈനിക സ്ഥാനാര്‍ത്ഥി മിന്റ് സ്വെ 213 വോട്ടുകളും ഹെന്റിവാന് തിയൊ 79 വോട്ടുകളും നേടി. ഇവര്‍ യഥാക്രമം ഒന്നും രണ്ടും വൈസ് പ്രസിഡന്റുമാകും. അയോഗ്യതയുള്ളതിനാല്‍ സൂ ചിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല