സ്വന്തം ലേഖകന്‍: മ്യാന്മറിലെ രോഹിന്ഗ്യ മുസ്ലിംകളെ വംശഹത്യ ചെയ്ത ആറ് പട്ടാള ജനറല്‍മാരെ വിചാരണ ചെയ്യണമെന്ന് യുഎന്‍. രോഹിന്ഗ്യന് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്കിയ സൈനിക മേധാവി അടക്കം ആറു ജനറല്‍മാരെ വിചാരണ ചെയ്യണമെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മിഷന് നിയോഗിച്ച മൂന്നംഗ വസ്തുതാന്വേഷണ സംഘം ശുപാര്‍ശ ചെയ്തു.
വിദ്വേഷം വളരാന്‍ അവസരമൊരുക്കിയും രേഖകള്‍ നശിപ്പിച്ചും സൈനിക അതിക്രമങ്ങളില്‍ നിന്നു ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാതെയും ഓങ് സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വംശഹത്യയ്ക്കു കൂട്ടുനില്‍ക്കുകയായിരുന്നെന്നും സമൂഹമാധ്യമമായ ഫെയ്സ്ബുക് വംശീയവിദ്വേഷം പടര്‍ത്താന്‍ ഉപയോഗിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.
റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ, മ്യാന്മര് സൈനിക മേധാവിയുടെ അക്കൗണ്ടും സൈനിക ടിവി ചാനലിന്റെയും സൈന്യവുമായി ബന്ധപ്പെട്ട പേജുകളും ഫെയ്സ്ബുക് നീക്കം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല