സ്വന്തം ലേഖകന്‍: മ്യാന്മറിലെ ആനകള്‍ക്ക് ഇനി തണുത്തു വിറക്കണ്ട, ആന പുതപ്പുമായി അധികൃതര്‍. മ്യാന്‍മറിലെ ബാഗോയിലുള്ള വിംഗാ ബേ സംരക്ഷണകേന്ദ്രത്തിലെ ആനകള്‍ക്കാണ് പുതപ്പ് സമ്മാനം കിട്ടിയത്. മേഖലയിലെ താപനില പതിവിലും കൂടുതല്‍ താണതാണ് ആനകള്‍ക്കു മതിയായ സംരക്ഷണം നല്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.
എട്ട് ഡിഗ്രി ചൂടേ ഇവിടെയുള്ളൂ. വിനോദസഞ്ചാരത്തിനും മറ്റ് ഉല്ലാസ പരിപാടികള്‍ക്കും ഉപയോഗിച്ച് ആരോഗ്യം മോശമായ ആനകളെയാണ് വിംഗാ ബേയില്‍ സംരക്ഷിക്കുന്നത്.
തണുപ്പു കൂടിയതോടെ ഏതാനും ആനകള്‍ക്ക് പനിയും ജലദോഷവും പിടിച്ചു. തീകൂട്ടിയും വയ്‌ക്കോല്‍ കിടക്ക ഒരുക്കിയും ആനകള്‍ക്കു ചൂടുപകരാന്‍ ശ്രമിച്ചു.
അസുഖം പിടിച്ച ആനകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ കണ്ട ചില വിദേശ സംഘടനകള്‍ ആവശ്യത്തിനു പുതപ്പുകള്‍ അയച്ചു കൊടുക്കുകയായിരുന്നു. പുതപ്പുമായി അഡ്ജസ്റ്റ് ചെയ്യാന്‍ ആനകള്‍ക്ക് ആദ്യം വലിയ പ്രയാസം നേരിട്ടെങ്കിലും പിന്നീടതു മാറി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല