1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2016

സ്വന്തം ലേഖകന്‍: മൈസൂര്‍ രാജകുമാരന് മംഗല്യം, അഞ്ചു ദിവസം നീളുന്ന വമ്പന്‍ ചടങ്ങുകള്‍ക്ക് തുടക്കമായി. മൈസൂര്‍ രാജകുടുംബത്തിലെ ഇളമുറ തമ്പുരാന്‍ യദുവീര്‍ കൃഷ്ണ ദത്തയുടെ വിവാഹ ചടങ്ങുകള്‍ക്കാണ് തുടക്കമായത്. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന വിവാഹചടങ്ങുകളൊടനുബന്ധിച്ച് മൈസൂരില്‍ കനത്ത സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിട്ടുണ്ട്.

പൊതുജനങ്ങള്‍ കൊട്ടാരത്തില്‍ പ്രവേശിക്കുന്നതു നിരോധിച്ചിട്ടുണ്ട്. സല്‍ക്കാരത്തിന്റെ ഭാഗമായി നിരവധിയാളുകള്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. തിങ്കളാഴ്ചയാണു രാജസ്ഥാനിലെ ഡുംഗര്‍പൂര്‍ രാജകുടുംബാഗമായ ത്രിഷിക കുമാരിയുമായുള്ള യദുവീറിന്റെ വിവാഹം.

കൊട്ടരത്തിനു മുമ്പില്‍ 2000 പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലുള്ള വേദിയാണ് ഒരുക്കിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, സോണിയ ഗാന്ധി ഉപരാഷ്ട്രപതി പ്രണാബ് മുഖര്‍ജി തുടങ്ങിയ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുക്കും. കഴിഞ്ഞ മെയിലാണ് 23 വയസുള്ള യദുവീര്‍ കൃഷ്ണ ദത്ത ചാമരാജ വാഡിയാര്‍ മൈസൂര്‍ രാജാവായി അഭിഷിക്തനായത്. യു എസിലെ മസാച്യൂസെറ്റസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.