സ്വന്തം ലേഖകൻ: മിഷ്‌കിന്റെ പുതിയ ചിത്രം ‘സൈക്കോ’യുടെ ടീസര്‍ പുറത്തെത്തി. സൈക്കോളജി ത്രില്ലര്‍ ചിത്രത്തില്‍ ഉദയനിധി സ്റ്റാലിനാണ് നായകന്‍. നിത്യ മേനന്‍, അദിതി റാവു ഹൈദരി, സംവിധായകന്‍ റാം തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. വിശാലിനെ നായകനാക്കി സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം തുപ്പരിവാലന് ശേഷം മിഷ്‌കിന്‍ ഒരുക്കിയ ചിത്രമാണ് ഇത്. ഡബിള്‍ മീനിംഗ് പ്രൊഡക്ഷന്റെ ബാനറില്‍ അരുണ്‍ മൊഴി മാണിക്കമാണ് നിര്‍മ്മാണം. രചനയും മിഷ്‌കിന്‍ തന്നെ. സംഗീതം ഇളയരാജ.
ക്രൈം ത്രില്ലറായ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടത് 10 ലക്ഷം പേരാണ്. യു ട്യൂബ് ട്രെന്‍ഡിംഗില്‍ അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ സൈക്കോ.
2017 ല്‍ മിഷ്‌കിന്‍ സംവിധാനം ചെയ്ത തുപ്പരിവാള്‍ എന്ന ചിത്രം സവിശേഷമായ പരിചരണ രീതികൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷെർലക്ക് ഹോംസ്, വാട്സൺ ജോഡിയുടെ മാതൃകയിൽ മിഷ്ക്കിൻ രൂപം നൽകിയ കേന്ദ്ര കഥാപാത്രങ്ങളെയാണ് വിശാലും പ്രസന്നയും അവതരിപ്പിച്ചത്. ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു എന്നുള്ള റിപ്പോർട്ടുകൾക്ക് ഇടയിലാണ് പ്രേക്ഷകരെ ഞെട്ടിച്ച് സൈക്കോ ടീസർ എത്തുന്നത്. നവംബര്‍ അവസാനമാണ് സൈക്കോ തിയ്യറ്ററുകളില്‍ എത്തുക.
സൈക്കോ ട്രെയിലർ കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല