1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2018

സ്വന്തം ലേഖകന്‍: അമേരിക്കയിലെ പാഴ്‌സല്‍ ബോംബ് ആക്രമണങ്ങള്‍; പ്രതിയുടെ തുമ്പില്ലാതെ പോലീസ്; വിവരം നല്‍കുന്നവര്‍ക്ക് വന്‍ പാരിതോഷികം. പ്രതിയെപ്പറ്റി വിവരമൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ കുറ്റവാളിയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍. 50,000 അമേരിക്കന്‍ ഡോളറാണ് ടെക്‌സസ് പോലീസ് പ്രഖ്യാപിച്ചിട്ടുള്ള പാരിതോഷികം.

ആക്രമണങ്ങള്‍ക്കു പിന്നാലെ ടെക്‌സസ് പോലീസിന് 265 ഫോണ്‍ കോളുകള്‍ ലഭിച്ചെന്നും എന്നാല്‍ ഇതില്‍ നിന്ന് ലഭിച്ച് വിവരങ്ങളൊന്നും പ്രതിയെ പിടികൂടാന്‍ സാധിക്കുന്ന തരത്തിലുള്ളതായിരുന്നില്ലെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. മാര്‍ച്ച് രണ്ടിന് ആരംഭിച്ച പാഴ്‌സല്‍ ബോംബ് ആക്രമണങ്ങളില്‍ ഇതുവരെ രണ്ടു പേര്‍ കൊല്ലപ്പെടുകയും ഒന്നിലേറെപ്പേര്‍ക്ക് ഗുരുതര പരിക്കുകളേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ 17 വയസുകാരന്‍ കൊല്ലപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. തങ്ങള്‍ക്കു ലഭിച്ച പൊതികള്‍ ആളുകള്‍ തുറന്ന് നോക്കുന്നതിനിടെയാണ് ബോംബുകള്‍ പൊട്ടിയതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. വംശീയ ആക്രമണമാണ് നടന്നതെന്ന് സംശയമുണ്ടെന്നും ഇവ മൂന്നും തമ്മില്‍ ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.