സ്വന്തം ലേഖകന്‍: പാലേരി മാണിക്യമെന്ന സിനിമയിലൂടെ ശ്രദ്ധേയയായ മൈഥിലി സംവിധായികയാവാന്‍ ഒരുങ്ങുന്നു. ആദ്യപടിയായി സംവിധായകന്‍ രഞ്ജിത്തിന്റെ ശിഷ്യയായി മൈഥിലി കാമറയ്ക്ക് പിന്നില്‍ തുടക്കം കുറിച്ചു.രഞ്ജിത് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ലോഹത്തിലാണ് മൈഥിലി സഹസംവിധായികയായി അരങ്ങേറിയത്. ചിത്രത്തില്‍ മൈഥിലി അഭിനയിക്കുന്നുമുണ്ട്.
നേരത്തെ രഞ്ജിതിന്റെ തന്നെ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ മലയാള സിനിമയിലെത്തിയത്. ബ്രൈറ്റി ബാലചന്ദ്രന് മൈഥിലി എന്നു പേരിട്ടത് രഞ്ജിത്താണ്. പാലേരി മാണിക്യം മൈഥിലിയുടെ ജീവിതത്തിലെ ശക്തമായ കഥാപാത്രമായിരുന്നു.
എന്നാല്‍ പാലേരി മാണിക്യത്തിനുശേഷം ഒരു നീണ്ട ഇടവേളക്കു ശേഷമാണ് മൈഥിലി ഒരു രഞ്ജിത് സിനിമയുടെ ഭാഗമാവുന്നത്.അതും ഒരേസമയം കാമറയ്ക്ക് മുന്നിലും പിന്നിലും എന്ന പ്രത്യേകതയുമുണ്ട്. ശിക്കാര്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായിരുന്നു മൈഥിലി. എന്നാല്‍ ലോഹത്തില്‍ ആന്‍ഡ്രിയ ജെര്‍മിയയാണ് മോഹന്‍ലാലിന്റെ നായിക.
മലയാളത്തിലെ നടിമാര്‍ കൂട്ടത്തോടെ സംവിധാനത്തിലേക്ക് തിരിയുന്ന പ്രവണത തുടരുകയാണ്. നടി മല്ലിക ഭാവനയെ നായികയാക്കി സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. സരയു ആകട്ടെ സിനിമയ്ക്ക് തിരക്കഥ എഴുതാനുള്ള ഒരുക്കത്തിലും. പച്ച എന്ന ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്ത സരയു ഇതില്‍ ഒരു ഗാനം എഴുതിയിട്ടുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല