നവജാത ശിശുവിന്റെ വയറ്റിനുള്ളില്‍ കണ്ടെത്തിയ ഭ്രൂണത്തെ സങ്കീര്‍ണമായ ശസ്ത്രക്രിയിയലൂടെ നീക്കം ചെയ്തു. സൗദി അറേബ്യയിലെ കിങ് ഫൈസല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയത്.
സാധാരണ രീതിയില്‍ ഗര്‍ഭം ധരിച്ചാണ് സിസേറിയനിലൂടെ സൗദി സ്വദേശിനിയ്ക്ക് കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ വയറിന് കല്ലിപ്പ് കണ്ടതിനെത്തുടര്‍ന്ന് റിയാദ് കിങ് ഫൈസല്‍ സ്‌പെഷലൈസ്ഡ് ആശുപത്രിയിലെത്തിച്ച് പരിശോധനകള്‍ നടത്തിയപ്പോഴാണ് കുഞ്ഞിന്റെ വയറ്റില്‍ 10 ക്യുബിക് സെന്റിമീറ്റര്‍ വലുപ്പമുള്ള ഗര്‍ഭസ്ഥ ശിശു വളരുന്നതായി കണ്ടത്.
മാതാവിനോ പിതാവിന്റെ കുടുംബത്തിനോ പാരമ്പര്യമായി പ്രശ്‌നങ്ങളില്ലെന്നും വൈദ്യരംഗത്ത് അന്താരാഷ്ട്ര തലത്തില്‍ അപൂര്‍വമായാണ് ഇത്തരം പ്രവണത കാണാറുള്ളതെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ സാലിഹ് പറഞ്ഞു.
ചോരക്കുഞ്ഞിന്റെ കരളിനോട് ചേര്‍ന്നായിരുന്നു ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച, കരളില്‍ നിന്നുള്ള രക്തമാണ് ഭ്രൂണത്തിന്റെ വളര്‍ച്ചക്കായി ഉപയോഗിക്കപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ ശസ്ത്രക്രിയ ശ്രമകരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഈ ഭ്രൂണത്തിന്റെ ജീവന്‍ നിലച്ചിരുന്നു, 460 ഗ്രാം തൂക്കമാണ് ഇതിനുണ്ടായിരുന്നതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
‘ഫെറ്റസ് ഇന്‍ ഫെറ്റിയു’ എന്നാണ് ഈ പ്രതിഭാസത്തെ വൈദ്യശാസ്ത്രത്തില്‍ വിളിക്കുന്നത്. ഇതുവരെ ലോകത്ത് ഇത്തരത്തിലുള്ള 70 സംഭവങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല