സ്വന്തം ലേഖകന്‍: ബോളിവുഡ് ചിത്രത്തില്‍ വില്ലനായി പൃത്വിരാജ്, നാം ശബാനയുടെ ട്രെയിലറെത്തി. തപസിയെ നായികയാക്കി മലയാളിയായ ശിവം നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നൂറ് കോടി ക്ലബ്ബില്‍ പ്രവേശിച്ച നീരജ് പാണ്ഡേയുടെ അക്ഷയ് കുമാര്‍ ചിത്രമായ ബേബിയുടെ പ്രീക്വലാണ് നാം ശബാന. അക്ഷയ് കുമാര്‍ അജയ് സിംഗ് രാജ്പുത് എന്ന കഥാപാത്രമായി ചിത്രത്തിലുണ്ട്.
അയ്യാ, ഔറംഗസീബ് എന്നീ ചിത്രങ്ങള്ക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന മൂന്നാമത്തെ ഹിന്ദി ചിത്രമാണിത്. നീരജ് പാണ്ഡേ സംവിധാനം ചെയ്ത ബേബിയില്‍ തപസി പന്നു അവതരിപ്പിച്ച പ്രിയ സൂര്യവംശിയെ കേന്ദ്രീകരിച്ചാണ് നാം ഷബാന. അധോലോക നായകനായ ടോണി എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുക തപ്‌സി പന്നുവാണ് ശബാന എന്ന ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്. മനോജ് വാജ്‌പേയി, അനുപം ഖേര്‍, എന്നിവരാണ് മറ്റുപ്രധാനതാരങ്ങള്‍.
ശബാന ഖാന്‍ എന്ന സാധാരണപെണ്‍കുട്ടി റോയുടെ ഏജന്റ് ആയി മാറുന്നതാണ് പ്രമേയം. ബേബി സിനിമയ്ക്കും മുന്‍പ് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ട്രെയിലറില്‍ തപ്‌സിക്കൊപ്പം പൃഥ്വിയും മികച്ച പ്രകടനമാണ് കാഴ്ചവക്കുന്നത്. ചിത്രം മാര്‍ച്ച് 31ന് തിയറ്ററുകളിലെത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല