സ്വന്തം ലേഖകൻ: ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരംനേടിയ ‘നാട്ടു നാട്ടു’ ഗാനത്തിനൊപ്പം ചുവടുവെച്ച് ഇന്ത്യയിലെ ദക്ഷിണ കൊറിയന്‍ എംബസി ഉദ്യോഗസ്ഥര്‍. വീഡിയോ എംബസി ഉദ്യോഗസ്ഥര്‍ ശനിയാഴ്ച ട്വീറ്റ് ചെയ്തു.
കൊറിയന്‍ എംബസി ഓഫീസിനുമുന്നിലും പൂന്തോട്ടത്തിലുമാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇതുവരെ 4.4 ലക്ഷത്തിലധികമാളുകള്‍ വീഡിയോ കണ്ടു.പ്രധാനമന്ത്രി നരേന്ദ്രമോദി എംബസി അംഗങ്ങളെ പ്രശംസിച്ച് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചു. ‘മനോഹരമായ, ജീവസ്സുറ്റ കൂട്ടായ പ്രവര്‍ത്തനം’ എന്നാണ് അദ്ദേഹം കുറിച്ചത്.
കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു, കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ എന്നിവരും കൊറിയന്‍ എംബസി ഉദ്യോഗസ്ഥരെ പ്രശംസിച്ചെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല