സെര്‍ബിയയുടെ നൊവാക്ക് ദ്യോക്കൊവിച്ചിനെ തോല്‍പ്പിച്ച് സ്പെയിനിന്റെ റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്വന്തമാക്കി. ലോക ഒന്നാം നമ്പര്‍ താരമായ നൊവാക്ക് ദ്യോക്കൊവിച്ചിനെ 6-4, 6-3, 2-6, 7-5 എന്ന സ്കോറിനാണ് നദാല്‍ തോല്‍പ്പിച്ചത്.
ഇത് ഏഴാമത്തെ തവണയാണ് നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ നേടുന്നത്. ഏഴുതവണ ഫ്രഞ്ച് ഓപ്പണ്‍ നേടുന്ന ആദ്യ ടെന്നീസ് താരമെന്ന റെക്കോര്‍ഡ് ഇനി നദാലിന്റെ പേരിലായിരിക്കും. ആറ് തവണ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ ബോര്‍ഗിന്റെ റെക്കോഡാണ് നദാല്‍ ഇന്ന് പഴംകഥയാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല